2022 തങ്ങൾക്ക് സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ടാണ് വിഘ്നേഷ് എത്തിയിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരദമ്പതികളാണ് വിഘ്നേഷ് ശിവനും നടി നയൻതാരയും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഈ വർഷം ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ സജീവമായ വിഘ്നേഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ പുതുവർഷവുമായി ബന്ധപ്പെട്ട് വിഘ്നേഷ് പങ്കുവച്ച പോസ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

2022 തങ്ങൾക്ക് സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ടാണ് വിഘ്നേഷ് എത്തിയിരിക്കുന്നത്. ‘‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹ​രമായ വർഷമായിരുന്നു 2022. പ്രായമാകുമ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓർമകളും കഴിഞ്ഞ വർഷം മുതലുള്ളതാകും. എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു. എന്റെ തങ്കം നയൻതാര... ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷത്തിൽ ഇതിഹാസങ്ങളും സൂപ്പർ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങൾ ആസ്വദിക്കാൻ സാധിച്ചു. എന്റെ കുടുംബത്തിനും ഒരു സ്വപ്നതുല്യമായ വർഷമായിരുന്നു ഇത്. ഞങ്ങൾ രണ്ട് ആൺകുട്ടികളാൽ അനു​ഗ്രഹിക്കപ്പെട്ടു. ഞാൻ കാണുമ്പോഴെല്ലാം... ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്റെ കണ്ണ് നനയാറുണ്ട്. എന്റെ കണ്ണുകളിൽ നിന്നുള്ള കണ്ണുനീർ എന്റെ ചുണ്ടുകൾക്ക് മുമ്പേ അവരെ തൊടുന്നു. ഒരുപാട് അനുഗ്രഹീതനായി എന്ന് എനിക്ക് തോന്നുന്നു. നന്ദി ദൈവമേ..’’എന്ന് വിഘ്നേഷ് കുറിച്ചു.

View post on Instagram

മനോഹരമായ കുറുപ്പുകൾക്ക് ഒപ്പം മക്കൾക്കും നയൻതാരയ്ക്കുമൊപ്പമുള്ള ഫോട്ടോകളും വിഘ്നേഷ് പങ്കുവച്ചിട്ടുണ്ട്. അജിത് കുമാർ ആണ് വിഘ്നേശിന്റെ അടുത്ത ചിത്രത്തിലെ നായകൻ. ഈ സന്തോഷവും വിക്കി ഷെയർ ചെയ്തിട്ടുണ്ട്. 'എകെ 62' എന്നാണ് അജിത് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. എച്ച് വിനോദിന്റെ 'തുനിവ്' എന്ന ചിത്രത്തിന്റെ റിലീസിനു ശേഷമാകും 'എകെ 62'ന്റെ ജോലികള്‍ തുടങ്ങുക. ചിത്രത്തിൽ തൃഷ അജിത്തിന്റെ നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. 

View post on Instagram

ത്രില്ലിംഗ് ആക്ഷൻ, പവർ പാക്ക്ഡ് പെർഫോമൻസ്; 'ക്രിസ്റ്റഫർ' ടീസറിനെ കുറിച്ച് ദുൽഖർ