ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുളള വിവാഹത്തിനായി ആകാംക്ഷയോടെ ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് താരങ്ങള്‍. നയൻതാരയ്ക്ക് ഒപ്പമുള്ള ന്യൂ ഇയർ ആഘോഷചിത്രങ്ങളാണ് വിഘ്‌നേഷ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

മനോഹരമായൊരു പുതു വർഷത്തിലേക്ക് കടക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് ആശംസയോടെയാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുന്നത്. 

അടുത്തിടെ ഗോവയിൽ വെക്കേഷൻ ആഘോഷിച്ചതിന്റെ ചിത്രങ്ങളും വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു. നാനും റൗഡി താന്‍ സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലായത്. വിഘ്‌നേഷിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നയന്‍താര കാഴ്ചവെച്ചത്.