യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് വിജയ് ദേവരകൊണ്ട. അര്‍ജ്ജുന്‍ റെഡ്ഢി, ഗീതാഗോവിന്ദം തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങള്‍ കൊണ്ട് യുവാക്കളുടെ മനംകവര്‍ന്ന താരത്തിന്‍റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 

ഡിയര്‍ കോമ്രേഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ വര്‍ക്കുകളുമായി വിജയ് ഏറെ തിരക്കിലാണ്. കഴിഞ്ഞ ദിവസം പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിജയ്. പെട്ടെന്ന് ഒരു ആരാധകന്‍ ഓടിയെത്തി താരത്തിനെ സ്റ്റേജില്‍ വെച്ച് തള്ളി.

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം. പെട്ടന്ന് വിജയ് വേദിയില്‍ വീണു. ഇതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ആരാധകനോട് ആക്രമിച്ചതാണോ അതോ സ്നേഹപ്രകടനമായിരുന്നോ എന്ന്  താരം ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 

വീഡിയോ കാണാം