ആരാധകർക്ക് ഒപ്പം താരങ്ങളും വിജയിയെ ഇൻസ്റ്റയിലേക്ക് സ്വാ​ഗതം ചെയ്തിട്ടുണ്ട്.

ഴിഞ്ഞ ദിവസം ആണ് ഇളയ ദളപതി വിജയിയുടെ ഇൻസ്റ്റ അരങ്ങേറ്റം. ഏവരും കാത്തിരുന്ന ആ അക്കൗണ്ട് ഇൻസ്റ്റാഗ്രാം വാളിൽ തെളി‍ഞ്ഞപ്പോൾ ആവേശത്തോടെ ആരാധകര്‍ വരവേറ്റു. അക്കൗണ്ട് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ വൻതോതിലുള്ള ഫോളോവേഴ്സിനെ ആണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. 

ആരാധകർക്ക് ഒപ്പം താരങ്ങളും വിജയിയെ ഇൻസ്റ്റയിലേക്ക് സ്വാ​ഗതം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ചിമ്പു, അല്‍ഫോണ്‍സ് പുത്രന്‍, അനു സിത്താര തുടങ്ങിയവരെല്ലാം വിജയ്ക്ക് സ്വാ​ഗതം അറിയിച്ചു. 'ഇന്‍സ്റ്റ ലോകത്തിലേയ്ക്ക് സ്വാഗതം സഹോദരാ' എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

ഇൻസ്റ്റ അക്കൗണ്ട് തുടങ്ങി ഒരു ദിവസത്തിനുള്ളിൽ നാല് മില്യണ്‍ (40 ലക്ഷം) ഫോളോവേഴ്സാണ് വിജയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ സിനിമാതാരങ്ങളും ഉണ്ട്. 17 മണിക്കൂർ മുൻപാണ് വിജയ് ഇൻസ്റ്റ അക്കൗണ്ട് തുടങ്ങിയത്. ഇതുവരെ പങ്കവച്ചത് ഒരു സ്റ്റോറിയും ഒരു പോസ്റ്റും മാത്രം. 

View post on Instagram

'ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്' എന്നായിരുന്നു താരത്തിന്റെ ആദ്യ പോസ്റ്റ്. കശ്മീരിലെ ലിയോ ലൊക്കേഷനിൽ നിന്നുള്ളതാണ് രണ്ട് ഫോട്ടോകളും. പിന്നാലെ നിരവധി പേരാണ് പോസ്റ്റ് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചത്. പൊതുവേദികളിൽ വിജയ് പറയാറുള്ള എന്‍ നെഞ്ചില്‍ കുടിയിരുക്കും എന്ന വാക്കാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 

ഇനി കളി വേറെ ലെവൽ ; ബിഗ് ബോസിൽ ഇന്നുമുതൽ വോട്ടിം​ഗ്, 'ഒറിജിനൽസ്' ​ഗെയിം മാറ്റുമോ ?

അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് വിജയിയുടേതായി അണിയറിയില്‍ ഒരുങ്ങുന്നത്. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍ക്കൊപ്പം ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ ചിത്രത്തിനുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്.