വികൃതി എന്ന സുരാജ് വെഞ്ഞാറമ്മൂട്, സൗബിന്‍ ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് ചുവടുവച്ച താരമാണ് വിന്‍സി. വികൃതിയില്‍ സൗബിന്‍റെ നായികയായി എത്തിയ വിന്‍സി മേഖലയില്‍ ചുവടുറപ്പിക്കുകയാണ്. റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി അലോഷ്യസ് സിനിമയിലേക്കെത്തുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് വിന്‍സി. പഴയകാല ഓര്‍മകളില്‍ ചിലത് പൊടിതട്ടിയെടുത്ത് നര്‍മം കലര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിന്‍സി. ചെറിയ കുട്ടികള്‍ക്കുള്ള ഉപദേശം എന്ന് പറ‍ഞ്ഞാണ് മൂന്ന് പോസ്റ്റുകളിലായി വിന്‍സി രസകരമായ ചില കാര്യങ്ങള്‍ പറയുന്നത്.

ചെറുപ്പകാലത്തെ ഒരു ചിത്രത്തിനൊപ്പം നിങ്ങൾ കുട്ടികള്‍ക്ക് ഞാൻ ചില ഉപദേശങ്ങൾ തരാം എന്ന് പറഞ്ഞാണ് വിന്‍സിയുടെ ഉപദേശങ്ങള്‍ തുടങ്ങുന്നത്. ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ മുമ്പിൽ തന്നെ നിൽക്കണം, എന്നാല്‍ ക്യാമറയുടെ നേർക്ക് മാത്രമേ നോക്കാവൂ. മറ്റ് കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് നോക്കുകയേ ചെയ്യരുത്... എല്ലാവരും കാമറയില്‍ നോക്കുന്ന സ്കൂള്‍ ചിത്രത്തില്‍ വിന്‍സി മാത്രം മറ്റു കുട്ടികളെ നോക്കുന്ന ചിത്രമാണ് ഒപ്പം പങ്കുവച്ചിരിക്കുന്നത്. 

ടീച്ചര്‍മാര്‍ക്കുള്ള തട്ടാണ് അടുത്ത ചിത്രവും ഉപദേശവും. ഒരിക്കലും ടീച്ചര്‍മാരെക്കൊണ്ട് മേക്കപ്പ് ചെയ്യിക്കരുത്. എന്നെ വിശ്വസിക്കൂ പിന്നീട് അനുഭവിക്കേണ്ടി വരും... മുഖത്ത് ചായം പൂശിയ നിലയില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ഉപദേശം. അടുത്ത കൊട്ട് സ്വന്തം അമ്മയക്കാണ്. അമ്മമാരെ കൊണ്ട് മുടിയില്‍ തൊടീക്കാതിരിക്കാന്‍ ശ്രദ്ദിക്കണമെന്ന് വിന്‍സി പറയുന്നു. ചുരുണ്ട മുടി സ്ട്രൈറ്റ് ആക്കാനും എണ്ണയില്‍ മുക്കാനും അവര്‍ സമ്മര്‍ദ്ദിക്കും. അതുകൊണ്ട് ദൈവത്തെ ഓര്‍ത്ത് അത് ചെയ്യാതിരിക്കാന്‍ ശ്രമിക്കുക എന്നും വീട്ടുകാര്‍ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് വിന്‍സി പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Rule no 2: don't let your teachers do your make up..trust me, you will suffer later..

A post shared by vincy_aloshious (@vincy_aloshious) on Oct 23, 2019 at 9:16pm PDT