മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിലെ മോഹൻ സിനിമാസ് എന്ന തീയറ്ററിനുള്ളിലാണ് സല്‍മാന്‍ ആരാധകർ പടക്കം പൊട്ടിച്ചത്. 

മലേഗാവ്: സല്‍മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. മനീഷ് ശര്‍മയാണ് ചിത്രത്തിന്‍റെ സംവിധാനം. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രത്തിന്.മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. എന്നാല്‍ കൈവിട്ടുപോയ സല്‍മാന്‍ ആരാധകരുടെ ആഘോഷമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിലെ മോഹൻ സിനിമാസ് എന്ന തീയറ്ററിനുള്ളിലാണ് സല്‍മാന്‍ ആരാധകർ പടക്കം പൊട്ടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ എക്‌സിൽ വൈറലാകുകയാണ്. ഒരു കൂട്ടം ആരാധകര്‍ പടക്കം പൊട്ടിച്ചതോടെ തീയറ്റിലെ മറ്റു കാഴ്ചക്കാര്‍ തിയേറ്ററിനുള്ളിലെ സുരക്ഷിത സ്ഥലത്തേക്ക് ഓടുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…
Scroll to load tweet…

അതേ സമയം വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 ഈ വര്‍ഷം ബോളിവുഡ് പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ്. ചിത്രം ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ 44.50 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ചിത്രത്തിന് ഇന്ത്യയില്‍ 41.32 ശതമാനം ഒക്യൂപെന്‍സിയാണ് റിലീസ് ദിനത്തില്‍ ഉണ്ടായിരുന്നത്. 

ഇന്ത്യയില്‍ 5,500 സ്ക്രീനിലും വിദേശത്ത് 3400 സ്ക്രീനിലുമാണ് ടൈഗര്‍ 3 റിലീസ് ചെയ്തത്. ഇതോടെ സല്‍മാന്‍ ഖാന്‍റെ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷനാണ് ടൈഗര്‍ 3 നേടിയിരിക്കുന്നത്. 42.30 നേടിയ 2019ലെ ഭാരത് ആയിരുന്നു ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ആദ്യദിനം നേടിയ സല്‍മാന്‍ ചിത്രം. 

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ യുഎഇയില്‍ വ്യാഴാഴ്ച വൈകീട്ട് തന്നെ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

ലിയോ തീയറ്റര്‍ വിടുന്നു, അജയ്യമായി രജനിയുടെ ജയിലറിന്‍റെ റെക്കോഡ്: പക്ഷെ വിജയ്ക്ക് ആശ്വസിക്കാന്‍ വകയുണ്ട്.!

ബോക്സോഫീസ് തകര്‍ത്തോ ടൈഗര്‍ 3: ആദ്യദിന കളക്ഷന്‍ കണക്കുകള്‍, സല്‍മാന് റെക്കോഡ്.!