കേരളത്തിന്‍റെ നിപ അതിജീവനം പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്ത 'വൈറസ്' തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി തുടരുകയാണ്. കഴിഞ്ഞയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തില്‍ മാത്രം 158 സ്ക്രീനുകളില്‍ റിലീസ് ഉണ്ടായിരുന്നു. ഒപ്പം യുഎഇയിലും ജിസിസിയിലും വ്യാപക റിലീസും. ഒപിഎം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരന്നത്. ഇപ്പോഴിതാ എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കപ്പെട്ട ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോ. ബാബുരാജ് എന്ന കഥാപാത്രം നിപ പകരുന്ന രീതിയെക്കുറിച്ച് ഒരു ശില്‍പശാലയില്‍ വിവരിക്കുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍ എസ് ഗോപകുമാറിനെ പ്രചോദനമാക്കിയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.