“ഓരോ വോട്ടും വിലപ്പെട്ടതാണ്” എന്നാണ് തന്‍റെ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ഇട്ടത്. എന്നാല്‍ വിശാലിന്‍റെ വോട്ട് ചെയ്യാനുള്ള വരവ് ഇപ്പോള്‍ തമിഴ്നാട്ടില്‍ ട്രോളും ചര്‍ച്ചയും ആകുകയാണ്. 

ചെന്നൈ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടം വെള്ളിയാഴ്ച തമിഴ്നാട്ടില്‍ നടന്നു. തമിഴ് സിനിമ രംഗത്തെ പ്രമുഖര്‍ എല്ലാം തന്നെ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. തമിഴ് നടൻ വിശാൽ വെള്ളിയാഴ്ച വോട്ട് രേഖപ്പെടുത്തി. പോളിംഗ് ബൂത്തിൽ നിന്നുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. വിരലിൽ മഷി പുരട്ടിയത് ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. 

“ഓരോ വോട്ടും വിലപ്പെട്ടതാണ്” എന്നാണ് തന്‍റെ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ഇട്ടത്. എന്നാല്‍ വിശാലിന്‍റെ വോട്ട് ചെയ്യാനുള്ള വരവ് ഇപ്പോള്‍ തമിഴ്നാട്ടില്‍ ട്രോളും ചര്‍ച്ചയും ആകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ് ചെയ്തപോലെ സൈക്കിളിലാണ് വിശാല്‍ എത്തിയത്. 

ഒപ്പം മാറ്റമാകുക എന്ന് ഇംഗ്ലീഷില്‍ എഴുതിയ ടീഷര്‍ട്ടും അദ്ദേഹം ധരിച്ചിരുന്നു. എന്നാല്‍ വിശാലിന്‍റെ ഈ വരവിന് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ഏറെ ട്രോളും കിട്ടി. നിരവധി ട്രോളുകള്‍ വിശാലിനെ സംബന്ധിച്ച് ഉയരുന്നുണ്ട്. 

ഈ സീന്‍ വിജയ് നേരത്തെ വിട്ടതാണല്ലോ എന്നതാണ് പലരുടെയും കമന്‍റ്. പുരൈച്ചി ദളപതി എന്ന് ഇടക്കാലത്ത് തന്‍റെ സിനിമയില്‍ ടൈറ്റില്‍ കാര്‍ഡ് വച്ച വിശാല്‍ അത് ആകാനുള്ള ശ്രമത്തിലാണ് എന്നാണ് ചിലര്‍ എഴുതിയത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേ സമയം ഇന്ധനവില അടക്കം കാര്യങ്ങള്‍ ജനത്തെ ഓര്‍മ്മിപ്പിക്കുകയാണ് വിശാല്‍ ചെയ്തത് എന്ന് അദ്ദേഹത്തിന്‍റെ ഫാന്‍സും പറയുന്നുണ്ട്. തെരഞ്ഞെടുപ്പിലൂടെ മാറ്റം വരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്ന് വിശാല്‍ ഫാന്‍സും പറയുന്നുണ്ട്. 

അതേ സമയം വിജയ്, സൂര്യ, കമല്‍ഹാസന്‍, രജനികാന്ത്, ശിവകാര്‍ത്തികേയന്‍ എന്നിങ്ങനെ തമിഴകത്തെ പ്രമുഖതാരങ്ങള്‍ എല്ലാം തന്നെ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. അതേ സമയം 2026 ഓടെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് വിശാല്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. 

'ഒസ്കാര്‍ ലഭിച്ച ‘ജയ് ഹോ’ഗാനം റഹ്മാന്‍ അല്ല കംപോസ് ചെയ്തത്': വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ലേഡി സിങ്കം ശക്തി ഷെട്ടി എത്തി; എന്‍റെ ഹീറോയെന്ന് ദീപികയുടെ ചിത്രത്തില്‍ സംവിധായകന്‍.!