അവന്‍റെ രക്ഷിതാവായി അവന് വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതിനായിരിക്കും ഇനി എപ്പോഴും പ്രാധാന്യം നല്‍കുക. ഞാനും രജനിയും ഒരുമിച്ച് കുറേ സുന്ദരവര്‍ഷങ്ങള്‍ പങ്കിട്ടു. ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും. 

ചെന്നൈ: രാക്ഷസന്‍ എന്ന ക്രൈം ത്രില്ലറിലെ നായകനായ വിഷ്ണു വിശാല്‍ ഏവര്‍ക്കും പ്രിയപ്പെട്ട താരമാണ്. ചിത്രം വിജയകരമായപ്പോഴാണ് തന്‍റെ വിവാഹ ജീവിതം പരാജയപ്പെട്ട കാര്യം വിഷ്ണു വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷ്ണു കുറിച്ചത് ഇങ്ങനെ:ഒരു വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാനും രജനിയും ഇപ്പോള്‍ നിയമപരമായി വേര്‍പിരിഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. 

അവന്‍റെ രക്ഷിതാവായി അവന് വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതിനായിരിക്കും ഇനി എപ്പോഴും പ്രാധാന്യം നല്‍കുക. ഞാനും രജനിയും ഒരുമിച്ച് കുറേ സുന്ദരവര്‍ഷങ്ങള്‍ പങ്കിട്ടു. ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും.

എന്നാല്‍ വിവാഹമോചനത്തിന്റെ കാര്യം താരം അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, നായികമാരുമായുള്ള അടുത്തിടപഴകലാണ് വിവാഹമോചനത്തിലെത്തിച്ചതെന്ന് വിഷ്ണു വിശാല്‍ പറഞ്ഞു. താനിപ്പോഴും രജനിയുമായി പിരിഞ്ഞുവെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടിട്ടില്ലെന്നും വിഷ്ണു പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു മനസ്സു തുറന്നത്.

ഉള്‍വലിഞ്ഞ് ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആളുകളുമായി സംസാരിക്കാനും കൂട്ടുകൂടാനുമെല്ലാം ഞാന്‍ ആരംഭിച്ചത്. ഓണ്‍സ്‌ക്രീനിലെ രസതന്ത്രം നന്നായിരിക്കാന്‍ എന്‍റെ നായികമാരുമായി അടുത്തിടപഴകാറുണ്ട്. അത് എന്‍റെ ഭാര്യയില്‍ കുറച്ച് വിഷമങ്ങളുണ്ടാക്കി. 

ഇങ്ങനെ ഒരാളെയല്ല അവള്‍ വിവാഹം കഴിച്ചതെന്ന് അവള്‍ക്ക് തോന്നി. ആ തോന്നലില്‍ നിന്ന് തിരിച്ചുവരാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ മകന്‍റെ സന്തോഷത്തിനാണ് പ്രധാന്യം നല്‍കിയിരുന്നത്. അവള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവളാണ്. ചില സമയങ്ങളില്‍ വിധി അങ്ങനെയാണ്. സ്‌നേഹിക്കുന്നവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയില്ല വിഷ്ണു പറഞ്ഞു.