ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥി
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ശാലിനി. അവസാന വാരങ്ങളിലേക്ക് എത്താനായില്ലെങ്കിലും പ്രേക്ഷകശ്രദ്ധ നേടാന്‍ ഷോയില്‍ നിന്ന ദിവസങ്ങള്‍ കൊണ്ട് ശാലിനിക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ സീസണ്‍ 4 ല്‍ ജനപ്രീതിയില്‍ മുന്നിലുണ്ടായിരുന്ന മത്സരാര്‍ഥി ഡോ. റോബിന്‍ രാധാകൃഷ്ണന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ശാലിനി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശാലിനി ആശംസകള്‍ നേര്‍ന്നത്. ഒപ്പം അന്ന് റോബിനോട് പറയാൻ കഴിയാതെ പോയ കുറച്ച് കാര്യങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തുകയാണ് ശാലിനി.
'ഹൃദയം നിറഞ്ഞ പിറന്നാളാശംസകളോടൊപ്പം ഇത്രയും നാള്‍ പറയാതെ മാറ്റി വെച്ച ചിലത് ഇവിടെ പറയുകയാണ്. സൗഹൃദത്തിന്റെ മാനദണ്ഡം പരസ്പരമുള്ള ബഹുമാനം കൂടി ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 'ഡോക്ടറേ, സൂക്ഷിച്ചു നില്‍ക്കണം എന്ന വാക്ക് എവിക്ഷന്‍ എപ്പിസോഡിന്റെ അവസാനം നോക്കിയാല്‍ കാണാം. അദ്ദേഹം ഇജക്റ്റ് ആയതിന് ശേഷവും അറിയിക്കാന്‍ ശ്രമിച്ചതാണ് ഡോക്ടറേ, വേണ്ട എന്ന്, കേള്‍ക്കാന്‍ തയ്യാറായില്ല. ഒരൊറ്റ ദിവസം ഇരുട്ടി വെളുത്തപ്പോള്‍ ടീം ചേര്‍ന്ന് ഡോക്ടര്‍ റോബിനെ ഒറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്തകള്‍. അതില്‍ എണ്ണസംഖ്യ ചാര്‍ത്തപ്പെട്ടവരില്‍ ഒരാള്‍ ഞാനും, ഇതുകൊണ്ടെങ്കിലും ഊതിപെരുപ്പിച്ചപ്പോള്‍ ആളികത്തിയ തീ അണയട്ടെ. ഡോക്ടറിന് പുതിയ വര്‍ഷം എല്ലാ സൗഭാഗ്യങ്ങളും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.. പിറന്നാളാശംസകള്‍ ഡോക്ടര്‍'.. എന്നാണ് ശാലിനിയുടെ കുറിപ്പ്. ഇതിനൊപ്പം പങ്കുവെച്ച വീഡിയോയില്‍ റോബിനുമായി ഉണ്ടായിരുന്ന സൗഹൃദം തകര്‍ന്നതിനെ കുറിച്ചും താരം സൂചിപ്പിച്ചിട്ടുണ്ട്.
പുറത്തായതിനു ശേഷം വൈല്‍ഡ് കാര്‍ഡിലൂടെ വീണ്ടും എത്തിയേക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ച മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ശാലിനി. എന്നാല്‍ അത് പ്രേക്ഷകരുടെ ഒരു പ്രതീക്ഷ മാത്രമായി അവശേഷിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശാലിനി ഇപ്പോള്‍.
