Asianet News MalayalamAsianet News Malayalam

ഒടുവിൽ കാർത്തിക് സൂര്യയ്ക്ക് മാം​ഗല്യം, വധു മുറപ്പെണ്ണ്; വിവാഹ നിശ്ചയം ​ഗംഭീരമാക്കി ഇരുവരും

വര്‍ഷയാണ് കാര്‍ത്തിക്കിന്‍റെ ഭാവിവധു. 

vlogger karthik surya got engaged
Author
First Published Aug 31, 2024, 11:36 AM IST | Last Updated Aug 31, 2024, 12:05 PM IST

വ്ലോ​ഗിങ്ങിലൂടെ ഒരു കൂട്ടം ആരാധകരെ സ്വന്തമാക്കിയ കാർത്തിക് സൂര്യ വിവാഹിതനാകുന്നു. മാമന്റെ മകൾ വർഷയെയാണ് കാർത്തിക് വിവാ​ഹം കഴിക്കാൻ പോകുന്നത്. കാർത്തിക് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 'അങ്ങിനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ', എന്ന് കുറിച്ചാണ് കാർത്തിക് വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കിട്ടിരിക്കുന്നത്. 

വർഷയിലേക്ക് എങ്ങനെ എത്തി എന്നതിനെ കുറിച്ചുള്ള വീഡിയോ കാർത്തിക് പങ്കുവച്ചിട്ടുണ്ട്. "ഒരുദിവസം രാവിലെ അഞ്ച് മണിക്ക് വർഷയെ കാണണം എന്ന് മോളിക്ക്(അമ്മ) തോന്നി. ചിലപ്പോഴത് നമ്മുടെ ഉപബോധ മനസിൽ അടിഞ്ഞ് കിടക്കുന്നൊരു ആ​ഗ്രഹമായിരിക്കാം. വേറൊരു ദിവസം ഞാനും ഇതേപോലെ സ്വപ്നം കണ്ടു. അപ്പോഴേക്കും നിന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ട് പോകാൻ വർഷയ്ക്ക് പറ്റും എന്ന് എനിക്ക് തോന്നി. പോസിറ്റീവ് വൈബുള്ള കുട്ടിയുമാണ്. ഒടുവിൽ ഞങ്ങൾ രണ്ട് പേരും കൂടി കുട്ടിയെ പോയി കണ്ടു സംസാരിച്ചു", എന്നാണ് കാർത്തിക്കിന്റെ അച്ഛൻ വീഡിയോയിൽ പറയുന്നത്. 

"അച്ഛന്റെ പൂർണ സമ്മതമുണ്ടെങ്കിൽ മാത്രമെ എനിക്ക് ഈ വിവാഹത്തിൽ താല്പര്യം ഉണ്ടാകൂ എന്നാണ് വർഷ പറഞ്ഞത്. അങ്ങനെ അച്ഛനെ പോയി കണ്ടു. സംസാരിച്ചപ്പോൾ വെറെ പ്രശ്നമൊന്നും ഇല്ലെന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങളിത് മുന്നോട്ട് കൊണ്ടുപോത്. നിന്നെ മനസിലാക്കി നില്‍ക്കുന്ന ഒരു കൊച്ചിനെ ആയിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇതെല്ലാം ചെയ്ത ശേഷമാണ് തന്നോട് അച്ഛനും അമ്മയും കാര്യം പറഞ്ഞതെന്നാണ് കാർത്തിക് സൂര്യ പറയുന്നത്. "അരുവിപ്പുറത്ത് വച്ച് ഞങ്ങൾ കണ്ടിരുന്നു. അവിടെ വച്ച് എനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം വർഷയോട് പറഞ്ഞു. അവൾക്ക് പറയാനുള്ളത് അവളും പറഞ്ഞു. എനിക്കും ഓക്കെ ആയിട്ട് തോന്നി. നല്ലൊരു വൈബ് തോന്നി. നല്ല ചിരിയാണ് വർഷയുടേത്. മൊത്തത്തിൽ എനിക്ക് ഇഷ്ടപ്പെട്ടു. ഓക്കെ പറഞ്ഞ ശേഷം പിന്നെ എല്ലാം പടപടെന്ന് നടന്നു. അവിടെ സംസാരം. ഇവിടെ സംസാരം. അങ്ങോട്ട് പോകുന്നു. ഇങ്ങോട്ട് വരുന്നു. പടെന്ന് പറഞ്ഞ് നിശ്ചയവും ആയി", എന്നാണ് കാർത്തിക് പറഞ്ഞത്. 

ആരൊക്കെ കുടുങ്ങും? തെലുങ്ക് സിനിമയിലെ 'സബ് കമ്മിറ്റി റിപ്പോർട്ട്' പുറത്തുവിടണമെന്ന് 'വോയ്സ് ഓഫ് വിമൻ'

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios