ടെലിവിഷൻ ആരാധകർക്ക് പെട്ടെന്നൊന്നും മറക്കാനാകാത്ത കഥാപാത്രത്തെ സമ്മാനിച്ചാണ് നീലക്കുയിൽ അവസാനിച്ചത്. പരമ്പരയിലെ റാണിയോടൊപ്പം കസ്തൂരിയും ആദിയും എല്ലാം പ്രേക്ഷകർക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്.  ഞെട്ടിക്കുന്ന ക്ലൈമാക്സായിരുന്നു പരമ്പരയുടേത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തിയ റാണിയുടെ സ്വീകാര്യതയായിരുന്നു പരമ്പരയുടെ ഗതി തന്നെ മാറ്റിയത്. 

ലത സംഗരാജു കൈകാര്യം ചെയ്ത വേഷം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ പരമ്പരയുടെ കഥാഗതി മാറ്റുകയായിരുന്നു. അടുത്തിടെയാണ് താരത്തിന്റെ വിവാഹം നടന്നത്. വിവാഹ വിശേഷങ്ങളടക്കം എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായ ആചാരങ്ങളടക്കമുള്ള വിവാഹം ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ലത.  വലിയ പ്രതികരണമാണ്  വീഡിയോക്ക് ലഭിക്കുന്നത്. വിവാഹ ശേഷമുള്ള ചിത്രങ്ങളും ലത പോസ്റ്റ് ചെയ്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Promo 🥰

A post shared by Latha Sangaraju (@lathasangarajuofficial) on Jul 3, 2020 at 7:59am PDT