ഇപ്പോഴിതാ തന്റെ മറുപാതിയെ കൂടെ കൂട്ടാനുള്ള ദിനം അടുത്തുവരികയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം.

ഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പൗർണമിത്തിങ്കൾ എന്ന പരമ്പര അടുത്തിടെയാണ് അവസാനിച്ചത്. പ്രേക്ഷക പ്രിയം നേടിയ പരമ്പരയിൽ പ്രേം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് വിഷ്ണു നായർ. അടുത്തിടെ നടന്ന വിഷ്ണുവിന്റെ വിവാഹ നിശ്ചയ വാർത്ത പോലും സർപ്രൈസായാണ് ആരാധകർ അറിഞ്ഞത്. 

ഇപ്പോഴിതാ തന്റെ മറുപാതിയെ കൂടെ കൂട്ടാനുള്ള ദിനം അടുത്തുവരികയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഓഗസ്റ്റ് 18-നാണ് വിഷ്ണുവും കാവ്യയും വിവാഹിതരാകുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വിഷ്ണു പങ്കുവച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിഷ്ണുവിന്റെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. സീരിയല്‍ രംഗത്തു നിന്ന് നടി ഗൗരി കൃഷ്ണയും ഷെമി മാര്‍ട്ടിനും ചടങ്ങിൽ പങ്കെടുത്തിരുന്നു.

View post on Instagram

പൗർണ്ണമിത്തിങ്കൾ അവസാനിച്ച് മാസങ്ങൾ കഴിയുമ്പോഴും പ്രേക്ഷകരുടെ മനസിൽ പ്രേമും പൗർണ്ണമിയും ചർച്ച വിഷയമായിരുന്നു. ഇരുവരുടെയും ഫാൻസ് ഗ്രൂപ്പുകളും സജീവമാണ്. പ്രിയപ്പെട്ട താരജോഡികളായിരുന്ന വിഷ്ണുവും ഗൗരിയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. വിഷ്ണുവിനും കാവ്യക്കും ആശംസകൾ നേർന്നുകൊണ്ടുള്ള ഗൗരിയുടെ കുറിപ്പിനൊപ്പം അവർക്കുള്ള മറുപടിയുണ്ടായിരുന്നു. “ബൈ ബൈ ഗോസിപ്പ്,” എന്നാണ് ഗൗരി കുറിച്ചിരിക്കുന്നത്.

ഭാഗ്യജാതകം എന്ന പരമ്പരയിലൂടെയാണ് വിഷ്ണു മലയാളികളിലേക്ക് എത്തുന്നത്. തുടർന്ന് പൗർണമിത്തിങ്കളിലെ പ്രേം എന്ന കഥാപാത്രം കരിയർ ബ്രേക്കായി. വലിയ ആരാധകരെയാണ് പൗർണമിത്തിങ്കളിലെ പ്രേമിലൂടെ വിഷ്ണു സ്വന്തമാക്കിയത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona