പ്രണയത്തിന്‍റെ പേരില്‍ നിരന്തരം രണ്‍ബീര്‍ കപുര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.  കത്രീന കൈഫുമായുള്ള ബന്ധം വിട്ട ശേഷം ആലിയ ഭട്ടുമായുള്ള പ്രണയവും രണ്‍ബീറിനെ വാര്‍ത്തകള്‍ പിന്തുടരാന്‍ കാരണമായി.  തന്‍റെ പ്രണയാനുഭവങ്ങളെ കുറിച്ച് തുറന്നുപറയാന്‍ പലപ്പോഴും രണ്‍ബീര്‍ തയ്യാറാകാറില്ല. ഇത്തരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് പതിവ്. ഇതിന് പുറമെ ഗോസിപ്പുകള്‍ക്കും ഇവിടെ ഒരു പഞ്ഞവുമില്ല.

എന്നാല്‍ ഇതേ ചോദ്യം രണ്‍ബീറിന്‍റെ കസിന്‍ കൂടിയായ കരീനയോട് ചോദിച്ചാലോ?...കസിന്‍ സിസ്റ്ററായ കരീനയോടും പലപ്പോഴും പലരും രണ്‍ബീറിന്‍റെ പ്രണയത്തെ കുറിച്ച് ചോദിച്ചിട്ടുണ്ട്. കരീനയോുടുള്ള ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി രസകരമാണ്. അടുത്തിടെ ഓസ്ട്രേലിയയില്‍ നടന്ന ഒരു പരിപാടിയില്‍ കരീനയോട് രണ്‍ബീറിന്‍റെ മുന്‍കാല ബന്ധങ്ങളെ കുറിച്ച് രസകരമായഒരു ചോദ്യം ചോദിച്ചു. 

ചോദ്യമിങ്ങനെ..: ആലിയ ഭട്ട്, ദീപിക, പദുക്കോണ്‍, കത്രീന കൈഫ് എന്നിവരോടൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തുചെയ്യും?- പൊട്ടിച്ചിരിച്ചുകൊണ്ട് കരീന  ആദ്യം പറഞ്ഞു-' രണ്‍ബീര്‍ ലിഫ്റ്റില്‍ ഇല്ലെന്ന് ഉറപ്പിക്കും' എന്നാല്‍ പെട്ടെന്നു തന്നെ മാറ്റി, ' അതല്ലെങ്കില്‍ ഒരുപക്ഷെ അവന്‍ ലിഫ്റ്റില്‍ തന്നെ ഉണ്ടെന്ന് ഞാന്‍ ഉറപ്പിക്കും' എന്നും കരീന പറഞ്ഞു.

കരീനയ്ക്ക് നേരത്തെയും ഇത്രയും ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം രസകരമായ മറുപടി നല്‍കിയാണ് കരീന തടിതപ്പിയത്. രണ്‍ബീറിന്‍റെ കാുമുകി ആലിയ ഭട്ടുമായി കരീനയ്ക്ക് നല്ല സൗഹൃദമാണ്. ആലിയ തന്‍റെ സഹോദരിയായാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവിതയാകും ഞാനെന്നായിരുന്നു കരീന ഒരിക്കല്‍ പറഞ്ഞത്.