ലക്ഷ്‍മിയുടെ വിവാഹം എപ്പോഴാണെന്നും പ്രണയമുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്താറുണ്ട്. ഗോസിപ്പുകൾക്ക് എണ്ണ പകരുന്നതായിരുന്നു അടുത്തിടെ ലക്ഷ്‍മി തന്നെ പങ്കുവച്ച ചില ചിത്രങ്ങൾ. ഇതിനെ  കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോഴത്തെ ചർച്ച.

സ്റ്റാർ മാജിക്കിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്‍മി നക്ഷത്ര (Lakshmi Nakshathra). രസകരവും വ്യത്യസ്‍തവുമായ അവതരണത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയലക്ഷ്‍മി സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലെ നിറസാന്നിധ്യമാണ്. ലക്ഷ്‍മിക്കുള്ള ആരാധക പിന്തുണ എത്രയെന്ന് സോഷ്യല്‍മീഡിയ ഫാന്‍പേജുകളും മറ്റും കണ്ടാല്‍ അറിയാം. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരങ്ങളിലൊരാളുമാണ് ലക്ഷ്‍മി. അതുകൊണ്ടുതന്നെ ലക്ഷ്‍മിയുടെ വിശേഷങ്ങളെല്ലാം അതിവേഗമാണ് ആരാധകരിലേക്ക് എത്തുന്നത്. 


ലക്ഷ്‍മിയുടെ വിവാഹം എപ്പോഴാണെന്നും പ്രണയമുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങലുമായി ആരാധകർ എത്താറുണ്ട്. ഈ ഗോസിപ്പുകൾക്ക് എണ്ണ പകരുന്നതായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയകളിൽ പങ്കുവച്ച ചില ചിത്രങ്ങൾ. ഇതിനെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോഴത്തെ ചർച്ച. സോഷ്യൽ മീഡിയിൽ പുറത്തുവന്ന ചിത്രങ്ങളും വീഡിയോയും കണ്ട് താരത്തിന്റെ വിവാഹം കഴിഞ്ഞോയെന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. പട്ടുസാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി കഴുത്തിൽ മാലയൊക്കെയായി നിറകണ്ണുകളോടെ കൈകൂപ്പി നിൽക്കുന്ന ലക്ഷ്‍മിയെയാണ് ഫോട്ടോയിൽ കാണുന്നത്. ഈ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ സംശയമുണ്ടാക്കിയത്. 


View post on Instagram


എന്നാൽ ലക്ഷ്‍മിയുടെ ചിത്രങ്ങളും വീഡിയോയും വിവാഹത്തിന്റേതല്ല. കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന നാരീപൂജയ്ക്കിടയിലെതായിരുന്നു അവയെല്ലാം. ചുവപ്പും പച്ചയും നിറത്തിലുള്ള പട്ടുസാരിയിൽ അണിഞ്ഞൊരുങ്ങി അതീവ സിന്ദരിയായിട്ടായരുന്നു ലക്ഷ്‍മി എത്തിയത്. നാരീ പൂജയിൽ പങ്കെടുത്ത് വേദിയിൽ സംസാരിച്ച ലക്ഷ്‍മി, തന്റെ ജീവിതത്തിലെ വലിയൊരു കാര്യമാണ് നടന്നതെന്ന് പറഞ്ഞു. കണ്ടമംഗലത്തമ്മയുടെ മുന്നിൽ ഇങ്ങനെ നിൽക്കാൻ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു. പ്രമുഖരായ വ്യക്തികളുടെ കൂടെ ആ കണ്ണിയിൽ അംഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷമെന്നും ലക്ഷ്‍മി പറഞ്ഞു.

View post on Instagram


റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച താരം ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്‍മി. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്‍മിക്ക് കഴിഞ്ഞു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്‍മി ടെലിവിഷനിൽ ശ്രദ്ധേയായത്.

YouTube video player