നടൻ നന്ദമുരി ബാലകൃഷ്‍ണ എപ്പോഴും കയ്യിൽ കരുതുന്ന ബാഗിലെ രഹസ്യം വെളിപ്പെടുത്തി മരുമകൻ ശ്രീ ഭരത്. 

ഹൈദരാബാദ്: തെലുങ്കിന്റെ ആവേശമാണ് നന്ദമുരി ബാലകൃഷ്‍ണ. ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്‍ണയുടെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വൻ വിജയമായി മാറാറുണ്ട്. അതിനാല്‍ ബാലയ്യ നായകനാകുന്ന ഓരോ ചിത്രത്തിനായും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. എപ്പോഴും വിവാദങ്ങളും ഉണ്ടാക്കാറുണ്ട് ആന്ധ്രയിലെ ഭരണകക്ഷിയായ ടിഡിപിയുടെ എംഎല്‍എ കൂടിയായ നന്ദമുരി ബാലകൃഷ്‍ണ.

പക്ഷെ ബാലകൃഷ്ണയെക്കുറിച്ചുള്ള രസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാലകൃഷ്ണ യാത്രകളിലും മറ്റും പിന്നില്‍ സ്‌കൂൾ ബാഗ് പോലെ ഒരു ബാഗും ഇട്ടാണ് പ്രത്യക്ഷപ്പെടാറ് ആ ബാഗിൽ എന്താണ് സൂക്ഷിക്കുന്നതെന്ന് പലപ്പോഴും കൗതുകമാണ്. ഈ ബാഗ് ഒരിക്കവും ബാലകൃഷ്ണ എടുക്കാൻ മറക്കില്ലെന്നും അതിനുള്ളിൽ കൃത്യമായി എന്താണ് സൂക്ഷിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ മരുമകൻ ശ്രീ ഭരത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 

ബാലകൃഷ്ണയ്ക്ക് മദ്യം കഴിക്കുന്ന ശീലമുണ്ടെന്ന് പൊതുവില്‍ ടോളിവുഡിലെ പരസ്യമായ രഹസ്യമാണ്. എവിടെ പോയാലും ഒരു മദ്യത്തിന്‍റെ കുപ്പി കയ്യിൽ കരുതാറുണ്ട് ബാലകൃഷ്ണ. വിദേശയാത്രയ്‌ക്ക് പോകുമ്പോഴും ബാലകൃഷ്‌ണ ഇത് കൂടെ കൊണ്ടുപോകാറുണ്ടെന്നാണ് റിപ്പോർട്ട്. ഒരു പ്രത്യേക ബ്രാൻഡ് മാത്രമാണ് ബാലകൃഷ്ണ കുടിക്കാറ് എന്നാണ് ശ്രീ ഭരത് പറയുന്നത്. അതും ചൂട് വെള്ളം ഒഴിച്ച്. അതിനായി കുപ്പിയും ചൂടുവെള്ളവും ആണ് ബാലകൃഷ്ണയുടെ ബാക് പാക്കില്‍ എന്നാണ് ഭരത് പറയുന്നത്. 

കൂടാതെ, ബാലകൃഷ്ണ സ്ഥിരമായി ഒരു ബ്രാന്‍റാണ് കുടിക്കാറ് എന്ന വാർത്ത വന്നതോടെ ആ മദ്യ കമ്പനിയുടെ ഓഹരികളുടെ മൂല്യം കുതിച്ചുയർന്നുവെന്ന് ശ്രീ ഭരത് ഒരു അഭിമുഖത്തിൽ പറഞ്ഞു. അണ്‍ സ്റ്റോപ്പബിള്‍ എന്ന പേരില്‍ ബാലകൃഷ്ണ നടത്തുന്ന തെലുങ്ക് ടോക്ക് ഷോയുടെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാളും ഈ മദ്യ കമ്പനിയാണ് എന്നതാണ് രസകരം. 

ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്'

ഒന്ന് മാറി തരാമോ, പ്ലീസ്: ഇല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് അജയ് ദേവഗണ്‍; ബോളിവുഡ് ഞെട്ടുന്ന ഏറ്റുമുട്ടല്‍ !