കുടുംബവിളക്കിലെ ശീതളായി ഇനിയുണ്ടാകില്ലെന്ന് അറിയിച്ച അമൃത പക്ഷെ തന്‍റെ പഴയ സൌഹൃദങ്ങളൊന്നും കൈവിട്ടിട്ടില്ലെന്നാണ് പുതിയ വീഡിയോ പറയുന്നത് 

മലയാളി പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയാണ് ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്'. റേറ്റിങ്ങില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര. 

പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഇവരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒപ്പം താരങ്ങള്‍ക്കും പരമ്പരയ്ക്കും സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകളുമുണ്ട്. പരമ്പരയില്‍ സുമിത്രയുടെ മകൾ ശീതളായി എത്തിയിരുന്ന അമൃതയും ഡോക്ടര്‍ അനന്യയായെത്തിയിരുന്ന ആതിര മാധവും ഒന്നിച്ചുള്ള ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

കുടുംബവിളക്കിലെ ശീതളായി ഇനിയുണ്ടാകില്ലെന്ന് അറിയിച്ച അമൃത പക്ഷെ തന്‍റെ പഴയ സൗഹൃദങ്ങളൊന്നും കൈവിട്ടിട്ടില്ലെന്നാണ് പുതിയ വീഡിയോ തെളിയിക്കുന്നത്. വീഡിയോയ്ക്ക് കമന്‍റുകള്‍ കൊണ്ട് നിറയ്ക്കുകയാണ് ആരാധകരും സഹതാരങ്ങളും. അടുത്തിടെ വിവാഹ വാർഷികദിനത്തില്‍ താന്‍ അമ്മയാകാൻ പോകുന്ന സന്തോഷം ആതിര അറിയിച്ചിരുന്നു. .

ഒരുപാട് പേരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ വീഡിയോയിലൂടെ തരുന്നത്. നവംബര്‍ ഒന്‍പതിന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണെന്ന് ഓര്‍ത്തുവെച്ച ഒരുപാട് ആളുകള്‍ ഉണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ നിറയെ മെസേജുകള്‍ വന്നു. എല്ലാവരോടും സ്‌നേഹം പങ്കുവെക്കുകയാണ് ആതിര. ഒപ്പം നിങ്ങളെല്ലാവരും ഞങ്ങളുടെ കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഈ നല്ല ദിവസത്തില്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ് എന്നായിരുന്നു ഗർഭിണിയായ വിവരം പങ്കുവച്ചുകൊണ്ട് ആതിര കുറിച്ചത്.

View post on Instagram