നടൻ ഷാജു ശ്രീധർ പെൺകുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഒരു സംസാരിച്ചു. കാലഘട്ടം മാറിയെന്ന് അറിയാമെങ്കിലും, പെൺകുട്ടികൾ ശരീരത്തിന് ചേർന്നതും വൾഗർ ആകാത്തതുമായ വസ്ത്രങ്ങൾ ധരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റേജ് ആർട്ടിസ്റ്റായും മിമിക്രി പെർഫോമറായും കരിയർ ആരംഭിച്ച ആളാണ് ഷാജു ശ്രീധർ. പിന്നീട് സിനിമകളിലേക്ക് എത്തിയ അദ്ദേഹം നിരവധി സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഹാസ്യ കഥാപാത്രം അല്ലെങ്കിൽ പ്രതിനായക വേഷങ്ങൾ അവതരിപ്പിച്ച് ഇന്നും ഷാജു, വെള്ളിത്തിരയിൽ സജീവമായി നിൽക്കുന്നുണ്ട്. നടിയായിരുന്ന ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രണ്ട് പെൺകുട്ടികളും ഇവർക്കുണ്ട്. ഇപ്പോഴിതാ കുട്ടികളുടെ വസ്ത്ര ധാരണത്തെ കുറിച്ച് പറയുകയാണ് ചാന്ദ്നിയും ഷാജുവും. കാലഘട്ടങ്ങൾ മാറിയെന്ന് അറിയാമെന്നും പെൺകുട്ടികൾ ശരീരത്തിന് യോജിച്ച വസ്ത്രങ്ങൾ ധരിക്കണമെന്നും ഷാജു പറയുന്നു.

"വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ ചെറിയ റെസ്ട്രിഷൻസൊക്കെയുണ്ട്. ചിലപ്പോൾ ചേരാത്ത ഡ്രസൊക്കെ ഇട്ടോണ്ട് വരും. ത്രീ ഫോർത്ത് ഇട്ടോ അതിന് അപ്പുറത്തേക്കുള്ളത് ഇടേണ്ടെന്ന് പറയും. ‘വീട്ടിലല്ലേ. ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ സ്വതന്ത്രമായി നടന്നോട്ടെ’ എന്ന് പിള്ളേര് പറയും. കാലഘട്ടം മാറിയെന്ന് നമുക്ക് അറിയാം. പിന്നെ എപ്പോഴും ചേരുന്ന വസ്ത്രങ്ങൾ ഇടുന്നതാണ് ഭം​ഗി. ചില കുട്ടികൾ എത്ര കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചാലും കാണാൻ ഭം​ഗിയായിരിക്കും. ചിലർ ചേരാത്ത വസ്ത്രങ്ങൾ ധരിക്കുമ്പോഴാണ് മോശം കമന്റുകളൊക്കെ വരുന്നത്. പെൺകുട്ടികൾ ശരീരത്തിന് അനുസരിച്ച് ഡ്രസ്സ്‌ ചെയ്യണം. വൾ​ഗർ ആകരുത്", എന്നായിരുന്നു ഷാജു ശ്രീധറിന്റെ വാക്കുകൾ. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.

തലവര എന്ന ചിത്രമാണ് ഷാജുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അർജുൻ അശോകൻ നായകനായി എത്തിയ ചിത്രത്തിൽ നായികയുടെ അച്ഛനായിട്ടായിരുന്നു ഷാജു ശ്രീധർ വേഷമിട്ടത്. അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്