ഫോണിലൂടെ നേരത്തേ പരിചയമുണ്ടായിരുന്ന പ്രീതിയെ ഇന്നാണ് നേരിട്ട് കാണുന്നതെന്നും സ്ത്രീകള്‍ കുറവായ മിമിക്രി മേഖലയയില്‍ നിന്നുള്ള കഴിവുള്ള ഒരു കലാകാരിയെ പരിചയപ്പെടുത്തണമെന്ന് തോന്നിയെന്നും ബാല പറയുന്നു.
തന്‍റെ വീട്ടിലെത്തി തന്നെ അനുകരിച്ച മിമിക്രി കലാകാരിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തുകയാണ് നടന്‍ ബാല. പ്രീതി എന്ന കലാകാരിയെയാണ് അദ്ദേഹം പരിചയപ്പെടുത്തിയിരിക്കുന്നത്. ഫോണിലൂടെ നേരത്തേ പരിചയമുണ്ടായിരുന്ന പ്രീതിയെ ഇന്നാണ് നേരിട്ട് കാണുന്നതെന്നും സ്ത്രീകള്‍ കുറവായ മിമിക്രി മേഖലയയില്‍ നിന്നുള്ള കഴിവുള്ള ഒരു കലാകാരിയെ പരിചയപ്പെടുത്തണമെന്ന് തോന്നിയെന്നും ബാല പറയുന്നു.
ALSO READ: സുരക്ഷാ മാനദണ്ഡം പാലിച്ച് തീയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സിനിമാ സംഘടനകള്‍
മൂന്ന് പേരുടെ ശബ്ദാനുകരണമാണ് ബാലയുടെ സാന്നിധ്യത്തില്‍ പ്രീതി നടത്തിയത്. അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിലെ 'അയ്യപ്പന്‍റെ' ഭാര്യ കണ്ണമ്മ (ഗൗരി നന്ദ), എന്നു നിന്‍റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ പാര്‍വ്വതിയുടെ കഥാപാത്രം എന്നിവ കൂടാതെ ഒരു ടെലിവിഷന്‍ ഷോയിലെ ബാലയുടെ സംഭാഷണരീതിയും പ്രീതി അവതരിപ്പിച്ചു. തന്‍റെ ശബ്ദം അനുകരിച്ചതിനെ പൊട്ടിച്ചിരിയോടെയാണ് ബാല സ്വീകരിച്ചത്.
