തുടര്‍ന്ന് രണ്‍ബീര്‍ കപൂറിന്‍റെ ലുക്ക് ഏറെ ചര്‍ച്ചയായി. രണ്‍ബീര്‍ ആരാധകര്‍ ആവേശത്തിലായപ്പോള്‍ മറ്റൊരു വിഭാഗം രണ്‍ബീറിന്‍റെ ലുക്കിനെ രൂക്ഷമായി വിമര്‍ശിച്ചു. 

മുംബൈ: രൺബീർ കപൂര്‍ നായകനായി എത്തുന്ന രാമായണം ചിത്രത്തിലെ രണ്‍ബീറിന്‍റെയും സായിപല്ലവിയുടെയും ലുക്കിനെ ട്രോളിയ യുവതിക്കെതിരെ സൈബര്‍ ആക്രമണമെന്ന് പരാതി. കഴിഞ്ഞ ഞായറാഴ്ചയാണ് സൂം ടിവി രാമായണം സിനിമയുടെ സെറ്റിൽ നിന്നുള്ള ഫോട്ടോകൾ ചോർത്തിയത്. ഇതില്‍ ശ്രീ രാമനായി വേഷമിടുന്ന രൺബീറിനെയും സീതയായി അഭിനയിക്കുന്ന സായി പല്ലവിയെയും കാണാമായിരുന്നു.

തുടര്‍ന്ന് രണ്‍ബീര്‍ കപൂറിന്‍റെ ലുക്ക് ഏറെ ചര്‍ച്ചയായി. രണ്‍ബീര്‍ ആരാധകര്‍ ആവേശത്തിലായപ്പോള്‍ മറ്റൊരു വിഭാഗം രണ്‍ബീറിന്‍റെ ലുക്കിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരത്തില്‍ വിമര്‍ശിച്ച ഒരു സ്ത്രീയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഓൺലൈനിൽ ഷെയർ ചെയ്തതായാണ് പരാതി. രണ്‍ബീറിന്‍റെ ഫാന്‍സാണ് ഇത് ചെയ്തതെന്നാണ് ആരോപണം. 

സൈബര്‍ ആക്രമണം നേരിട്ട യുവതിയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താതെ ഒരു സോഷ്യൽ മീഡിയ ഉപയോക്താവാണ് എക്‌സ് അക്കൗണ്ട് വഴി അഭിമുഖീകരിക്കുന്ന ഓൺലൈൻ ഭീഷണി വെളിപ്പെടുത്തിയത്. മധ്യപ്രദേശ് സ്വദേശിയായ ഇവര്‍മധ്യപ്രദേശ് സ്റ്റേറ്റ് സൈബർ പോലീസിന് പരാതിയും നല്‍കിയിട്ടുണ്ട്. മോർഫ് ചെയ്‌ത അശ്ലീല വീഡിയോകളുടെയും ഫോട്ടോകളുടെയും സ്‌ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിക്കുന്നതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കിട്ടിട്ടുണ്ട്. 

ആദ്യഘട്ടത്തില്‍ പരാതിയായി @alfiyastic എന്ന അക്കൗണ്ടില്‍ വന്ന ട്വീറ്റില്‍ വിവിധ സ്ക്രീന്‍ ഷോട്ടുകള്‍ ഉണ്ട്. പൊലീസിന് ഓണ്‍ ലൈനായും, ഓഫ് ലൈനായും പരാതി നല്‍കിയെന്നാണ് ആദ്യ ട്വീറ്റ് പറയുന്നത്. എന്നാല്‍ രണ്ടാം ട്വീറ്റില്‍ ഇതുവരെ സംഭവത്തില്‍ പൊലീസ് നടപടി എടുത്തില്ലെന്നും പരാതി പറയുന്നുണ്ട്. രണ്ട് ട്വീറ്റുകളും അതിവേഗം വൈറലാകുകയാണ്. പല ഉപയോക്താക്കളും ഈ പോസ്റ്റിന് അടിയില്‍ പൊലീസിന്‍റെ ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേ സമയം അടുത്തിടെയാണ് രാമായണം സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സീതയായി സായ് പല്ലവിയാണ് അഭിനയിക്കുന്നത്. രാമനായി അഭിനയിക്കുന്ന തയ്യാറെടുപ്പിന്‍റെ ഭാഗമായി താൻ നോൺ വെജ് കഴിക്കുന്നതും മദ്യപാനവും നിർത്തിയതായും രണ്‍ബീര്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു.

സലാര്‍ 2 ഉപേക്ഷിച്ചോ?, അഭ്യൂഹങ്ങള്‍ക്ക് അവസാനം, ഒടുവില്‍ വന്‍ അപ്ഡേറ്റ്

വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ സ്വയം ട്രോളിയ ഡയലോഗുകളില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു: നിവിന്‍ പോളി