പ്രേക്ഷകരുടെ പ്രിയതാരം ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കല്‍ക്കി. ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കും കല്‍ക്കിയെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസറിന് വലിയ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. ചിത്രത്തിലെ പൊലീസ് കഥാപാത്രത്തിനായി കഠിനമായ പരിശീലനമാണ് താരം നടത്തിയത്

പൊലീസ് കഥാപാത്രത്തിന് വേണ്ടി ജിമ്മില്‍ കഠിനമായി വര്‍ക്ക് ചെയ്യുന്ന ടൊവീനോയുടെ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തില്‍ വില്ലനായി എത്തുന്ന ശിവ് ജിത്തിനെയും വീഡിയോയില്‍ കാണാം. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് കല്‍ക്കി സംവിധാനം ചെയ്യുന്നത്.

ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.സംവിധായകന്‍  പ്രവീണിനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കര്‍. എഡിറ്റിംഗ് രഞ്ജിത്ത് കുഴൂര്‍. സംഗീതം ജേക്‌സ് ബിജോയ്.