ചെറിയൊരു വിവാദത്തിന് ശേഷം വീണ്ടും ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനാർക്കലി. രസകരമായ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനാർക്കലി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
അനാർക്കലി മരയ്ക്കാർ എന്ന നടിയെ കുറിച്ച് പറയുമ്പോൾ ഒഴിച്ചുകൂടാനാകാത്തതാണ് സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം. നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന അനാര്‍ക്കലിക്ക് ആരാധകരുടെ പരിലാളന പോലെ തന്നെ വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ബോള്‍ഡായ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴായിരുന്നു വിമർശനങ്ങൾ പലതും. പലപ്പോഴും ഇതിനെല്ലാം ശക്തമായ മറുപടിയും താരം നല്‍കാറുണ്ട്
ചെറിയൊരു വിവാദത്തിന് ശേഷം വീണ്ടും ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനാർക്കലി. അനാർക്കലിയുടെ കാളി ഫോട്ടോഷൂട്ട് വിമർശനങ്ങൾക്ക് പാത്രമായിരുന്നു. പിന്നാലെ അബദ്ധമാണെന്നും ഇനി അതുണ്ടാകില്ലെന്നും പറഞ്ഞ് അനാർക്കലി ഫേസ്ബുക്കിൽ വിശദീകരണം നൽകുകയുമായിരുന്നു.
ഇപ്പോഴിതാ രസകരമായ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. . അധികം മേക്കപ്പില്ലാതെ എംബ്രോയ്ഡറി ഗൗൺ അണിഞ്ഞാണ് താരം ചിത്രങ്ങൾക്കായി പോസ് ചെയ്തത്. വിവേക് സുബ്രഹ്മണ്യനാണ് നടിയുടെ പുതിയ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
കൗമാരക്കാരുടെ അടിപൊളി ക്യാംപസ് കഥ പറഞ്ഞ ആനന്ദം എന്ന ചിത്രത്തിലൂടെയായിരുന്നു അനാര്‍ക്കലി മരിക്കാറെന്ന നടിയുടെ അരങ്ങേറ്റം. ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ച താരം പൃഥ്വിരാജ് ചിത്രം വിമാനത്തിലും അഭിനയിച്ചു.വന്‍ വിജയമായിത്തീര്‍ന്ന ഉയരെയിലെ പ്രകടനം അനാര്‍ക്കലിയ്ക്ക് കൂടുതല്‍ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.
