വിവാഹശേഷമുള്ള അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ കാര്‍ത്തുവും അരുണും മുന്നോട്ട് പോകുന്നതിനിടെയായിരുന്നു ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ പരമ്പര സംപ്രേഷണം നിര്‍ത്തുന്നത്. എന്നാല്‍ പരമ്പര വീണ്ടും സ്‌ക്രീനിലേക്കെത്തുന്നുവെന്ന് പാട്ടുപാടി അറിയിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കാര്‍ത്തു.

സ്‌നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീ കേരളത്തിലെ ജനപ്രിയ പരമ്പരയാണ് കാര്‍ത്തികദീപം. അപ്രതീക്ഷിതമായ അപടകടത്തില്‍ മാതാപിതാക്കളെ നഷ്‍ടമാകുന്ന നായികാ കഥാപാത്രമായാണ് പരമ്പരയില്‍ സ്‌നിഷയെത്തുന്നത്. അപകടത്തില്‍ മാതാപിതാക്കളെ നഷ്‍ടപ്പെടുന്ന കാര്‍ത്തുവിനെ സഹോദരിയായി നോക്കാന്‍ കണ്ണന്‍ എന്നയാള്‍ വീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെ കാര്‍ത്തുവിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളുമായിരുന്നു തുടക്കത്തില്‍ പരമ്പരയെ നയിച്ചിരുന്നതെങ്കില്‍ വിവേക് ഗോപന്‍ കൈകാര്യം ചെയ്യുന്ന അരുണ്‍ എന്ന കഥാപാത്രവുമായുള്ള കാര്‍ത്തുവിന്റെ വിവാഹവും, അതുമായി
ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുമാണ് നിലവില്‍ പരമ്പരയെ വേറിട്ട് നിര്‍ത്തുന്നത്.


വിവാഹശേഷമുള്ള അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ കാര്‍ത്തുവും അരുണും മുന്നോട്ട് പോകുന്നതിനിടെയായിരുന്നു ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ പരമ്പര സംപ്രേഷണം നിര്‍ത്തിവയ്ക്കുന്നത്. എന്നാല്‍ പരമ്പര വീണ്ടും സ്‌ക്രീനിലേക്കെത്തുന്നുവെന്ന് പാട്ടുപാടി അറിയിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കാര്‍ത്തു. 'എന്ന് നിന്റെ മൊയ്‍തീന്‍' എന്ന ചിത്രത്തിലെ 'കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞ്' എന്ന പാട്ടിലെ നാല് വരി മൂളിയതിനുശേഷം 'ഇതൊരു ചെറിയ കാത്തിരിപ്പായിരുന്നില്ലെ, ഇനി ഏതായാലും വൈകില്ല' എന്നാണ് സ്‌നിഷ പറയുന്നത്.


നീലക്കുയില്‍ എന്ന പരമ്പരയിലെ കസ്‍തൂരി എന്ന കഥാപാത്രത്തിലൂടെയാണ് സ്‌നിഷ മലയാളം മിനിസ്‌ക്രീനിലേക്കെത്തുന്നത്. പരമ്പരയിലെ വനമകളായിതകര്‍ത്താടിയ ശേഷമാണ് തന്റെ കരിയറിലെ രണ്ടാം പരമ്പരയുമായി സ്‌നിഷയെത്തിയത്. കാര്‍ത്തു തന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രം തന്നെയാണെന്നാണ് സ്‌നിഷ പലപ്പോഴും പറഞ്ഞിട്ടുള്ളത്. കാര്‍ത്തികദീപത്തില്‍ കാര്‍ത്തുവിന്റെ ഭര്‍ത്താവായെത്തുന്നത് പരസ്‍പരം പരമ്പരയിലൂടെ മലയാളിക്ക് സുപരിചിതനായ വിവേക് ഗോപനാണ്. കാര്‍ത്തുവിന്റെ മുന്നോട്ടുള്ള യാത്രകള്‍ എങ്ങനെയാകും എന്നറിയാന്‍ ഇനിയധികം കാത്തിരിക്കേണ്ടി വരില്ല.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona