സീസണില്‍ ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയ ടീമും ഗോകുലം തന്നെയാണ്. ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗോകുലമല്ലാതെ മറ്റൊന്നല്ല. സീസണില്‍ ആകെ വഴങ്ങിയത് 15 ഗോൾ. എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയതാകട്ടെ 44 ഗോളുകളും. 

തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോളിലെ വിസ്മയമായി മാറുകയാണ് ഗോകുലം കേരള(Gokulam Kerala). അഞ്ച് വർഷത്തിനിടെ ഏഴ് കിരീടമാണ് ഗോകുലം സ്വന്തമാക്കിയത്. ഒപ്പം ഐ ലീഗില്‍(I-League) കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഗോകുലത്തിന് മാത്രം അവകാശപ്പെട്ടതാണ്.

ഐ ലീഗ് സീസണിൽ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ഗോകുലം പരാജയപ്പെട്ടത്. തോൽവി അറിയാത്ത 21 മത്സരങ്ങളുടെ റെക്കോർഡും സ്വന്തമാക്കി. സീസണൊടുവില്‍ ശ്രീനിധി എഫ് സിക്കെതിരെ ആയിരുന്നു ഗോകുലത്തിന്‍റെ ആദ്യ തോല്‍വി. ഈ തോല്‍വി ഇല്ലായിരുന്നെങ്കില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിനെതിരായ ലീഗിലെ അവസാന മത്സരത്തിന് മുമ്പെ ഐ ലീഗ് കിരീടം ഗോകുലത്തിന്‍രെ അലമാരയില്‍ ഇരുന്നേനെ. അവസാന മത്സരം വരെ സസ്പെന്‍സ് കാത്തുവെച്ചാണെങ്കിലും ഗോകുലം ആ ചരിത്രനേട്ടം ഒടുവില്‍ സ്വന്തമാക്കി. മുഹമ്മദന്‍സിനെ മുട്ടുകുത്തിച്ചു തന്നെ.

മുഹമ്മദന്‍സിനെ വീഴത്തി ഐ ലീഗ് കിരീടം ഗോകുലം കേരളക്ക്

ഗോള്‍കുലം

സീസണില്‍ ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയ ടീമും ഗോകുലം തന്നെയാണ്. ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗോകുലമല്ലാതെ മറ്റൊന്നല്ല. സീസണില്‍ ആകെ വഴങ്ങിയത് 15 ഗോൾ. എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയതാകട്ടെ 44 ഗോളുകളും. ഗോകുലത്തിന്‍റെ പേരിൽ മാത്രമല്ല മലയാളിത്തം. ഇത്തവണ ചാമ്പ്യൻമാർക്കായി കളത്തിലിറങ്ങിയത് 13 മലയാളിതാരങ്ങൾ. മുഹമ്മദൻസിനെതിരെ കിരീടപ്പോരാട്ടത്തിൽ രണ്ടുഗോൾ നേടിയതും മലയാളികൾ.

അഞ്ചുവർഷം മുൻപ് രൂപീകരിച്ച ഗോകുലത്തിന്‍റെ ഷെൽഫിലെത്തുന്ന ഏഴാമത്തെ പ്രധാന കിരീടമാണിത്. രണ്ടാം ഐ ലീഗ് കിരീടത്തിനൊപ്പം കേരള പ്രീമിയർ ലീഗിൽ രണ്ടുതവണയും ഗോകുലം ഒന്നാമാൻമാരായി. 2019ൽ ഡ്യൂറൻസ് കപ്പും കേരളത്തിലെത്തിച്ചു.

ലാലീഗയിൽ ആരാധകര്‍ക്ക് സമനില തെറ്റിയ രാത്രി; റയൽ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും പൂട്ട്

ഗോകുലത്തിന്‍റെ വനിതകൾ കേരള ലീഗിലും ഇന്ത്യൻ ലീഗിലും ചാമ്പ്യൻമാർ. പുരുഷൻമാർക്ക് പിന്നാലെ വനിതാ ലീഗിലും കിരീടം നിലനിർത്തുന്നതിന്‍റെ തൊട്ടരികിലാണ് ഗോകുലം കേരള. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കുതിപ്പിനും സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ കിരീട നേട്ടത്തിനും പിന്നാലെ ഗോകുലം കൂടി ഐ ലീഗില്‍ കിരീടം സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ തലസ്ഥാനമാകുകയാണ് കേരളം വീണ്ടും.