ബാംഗ്ലൂര്‍ ഇന്നിംഗ്സിനിടെ 13-ആം ഓവറില്‍ സ്ട്രാറ്റജിക് ടൈം ഔട്ടിന് ശേഷമാണ് പന്ത് അപ്രത്യക്ഷമായത്. ഇത് കളിക്കാരെയും ദേഷ്യം പിടിപ്പിച്ചു.

ബംഗലൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് കാണാതായാല്‍ എന്തു ചെയ്യും. സിക്സറടിച്ച് പുറത്തു കളഞ്ഞതാണെങ്കില്‍ പുതിയ പന്തെടുത്ത് കളി തുടരുമായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഇന്നലെ നടന്ന കിംഗ്സ് ഇലവന്‍ പഞ്ചാബ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയാണ് രസകരമായ സംഭവം നടന്നത്.

ബാംഗ്ലൂര്‍ ഇന്നിംഗ്സിനിടെ 13-ആം ഓവറില്‍ സ്ട്രാറ്റജിക് ടൈം ഔട്ടിന് ശേഷമാണ് പന്ത് അപ്രത്യക്ഷമായത്. ഇത് കളിക്കാരെയും ദേഷ്യം പിടിപ്പിച്ചു. പഞ്ചാബ് നായകന്‍ അശ്വിന്‍ ഓണ്‍ ഫീല്‍ഡ് അമ്പയറായ ഷംസുദ്ദീനോട് തര്‍ക്കിക്കുന്നതും കണാമായിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയാതെ ക്രീസിലുണ്ടായിരുന്ന ഡിവില്ലിയേഴ്സും അമ്പരന്ന് നിന്നു. എവിടെയൊക്കെ തിരഞ്ഞിട്ടും പന്ത് കിട്ടിയതുമില്ല.

Scroll to load tweet…

ഒടുവില്‍ ടിവി റീപ്ലേകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്ട്രാറ്റജിക് ടൈം ഔട്ട് സമയത്ത് അമ്പയര്‍ ബ്രൂസ് ഓക്സംഫോര്‍ഡിന് ബൗളര്‍ പന്ത് കൈമാറുന്നതും തുടര്‍ന്ന് ഓക്സംഫോര്‍ഡ് ഇത് ഷംസുദ്ദീന് കൈമാറുന്നതും വ്യക്തമായി.പന്ത് വാങ്ങി ഷംസുദ്ദീന്‍ പോക്കറ്റിലിടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം അദ്ദേഹം മറന്നുപോയിരുന്നു. മത്സരത്തില്‍ ബാംഗ്ലൂര്‍ 17 റണ്‍സിന് ജയിച്ചിരുന്നു.