ഇന്നലെ അയര്‍ലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു ഫോക്സിന്റെ ബുദ്ധിപൂര്‍വമായ സ്റ്റംപിംഗ്.

ലണ്ടന്‍:വിക്കറ്റിന് പിന്നില്‍ മിന്നല്‍ സ്റ്റംപിംഗുകള്‍ നടത്തുന്നതില്‍ മുമ്പനാണ് എം എസ് ധോണി. ഐപിഎല്ലില്‍ ഒരോവറില്‍ രണ്ടുപേരെ ഇത്തരത്തില്‍ മിന്നല്‍ സ്റ്റംപിംഗുകളിലൂടെ പുറത്താക്കി ധോണി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയും ചെയ്തു. എന്നാല്‍ ധോണിയുടെ മിന്നല്‍ വേഗത്തെയും കൃത്യതയെയും വെല്ലുന്നൊരു സ്റ്റംപിംഗുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ്.

ഇന്നലെ അയര്‍ലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു ഫോക്സിന്റെ ബുദ്ധിപൂര്‍വമായ സ്റ്റംപിംഗ്. മത്സരത്തില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ജോണ്‍ ഡെന്‍ലി എറിഞ്ഞ ഓവറിലായിരുന്നു അയര്‍ലന്‍ഡിന്റെ ആന്‍ഡി ബാല്‍ബിറൈനെ ഫോക്സ് സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ഡെന്‍ലിയുടെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിച്ച ബാല്‍ബിറൈന് പിഴച്ചു. പന്ത് കൈപ്പിടിയിലൊതുക്കിയ ഫോക്സ് ബാല്‍ബിറൈന്റെ ബാലന്‍സ് തെറ്റുന്നതുവരെ കാത്തിരുന്നു.

Scroll to load tweet…

കാല്‍ ക്രീസില്‍ നിന്ന് ഉയര്‍ന്ന നിമിഷം സ്റ്റംപ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഫോക്സിന്റെ സ്റ്റംപിംഗിനെതിരെ ക്രിക്കറ്റ് ലോകത്തു നിന്ന് തന്നെ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഫോക്സിന്റെ നടപടി മങ്കാദിംഗിനേക്കാള്‍ മോശമാണെന്നാണ് ആരാധകരില്‍ പലരും കരുതുന്നത്. ഫോക്സിന്റേത് ബുദ്ധിപൂര്‍വമായ നീക്കമെന്ന് കരുതുന്നവരും കുറവല്ല.