ബോളിവുഡ്‌ ഖാന്റെ പേരിനോട്‌ സാമ്യമുള്ളതുകൊണ്ട്‌ തന്നെ പ്രത്യേകമായൊരു ശ്രദ്ധ തമിഴ്‌നാട്‌ ബാറ്ററായ ഷാരൂഖ്‌ ഖാന്‌ ലഭിക്കാറുണ്ട്‌. അടുത്തിടെ തമിഴ്‌നാട്‌ പ്രീമിയര്‍ ലീഗില്‍ ഷാരൂഖ്‌ ഖാന്‍ നയിച്ച കോവയ്‌ കിംഗ്‌സ്‌ ചാമ്പ്യന്‍മാരായപ്പോള്‍ താരത്തെ തമിഴ്‌നാട്ടിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പേജുകളും വിശേഷിപ്പിച്ചത്‌ കിംഗ്‌ ഖാന്‍ എന്നായിരുന്നു.

ഐ പി എല്‍ ക്രിക്കറ്റ്‌ ഫ്രാഞ്ചൈസി സ്വന്തമാക്കിയതിന്‌ ശേഷം ബോളിവുഡ്‌ കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ക്രിക്കറ്റ്‌ ലോകത്തും ആളൊരു കിംഗ്‌ തന്നെയാണ്‌. എന്നാല്‍, പ്രൊഫഷണല്‍ ക്രിക്കറ്റ്‌ കരിയറില്‍ രാജ്യത്ത്‌ ഒരേയൊരു ഷാരൂഖ്‌ ഖാനേയുള്ളൂ - അത്‌ തമിഴ്‌നാടിന്റെ സൂപ്പര്‍താരമാണ്‌. ബോളിവുഡ്‌ ഖാന്റെ പേരിനോട്‌ സാമ്യമുള്ളതുകൊണ്ട്‌ തന്നെ പ്രത്യേകമായൊരു ശ്രദ്ധ തമിഴ്‌നാട്‌ ബാറ്ററായ ഷാരൂഖ്‌ ഖാന്‌ ലഭിക്കാറുണ്ട്‌. അടുത്തിടെ തമിഴ്‌നാട്‌ പ്രീമിയര്‍ ലീഗില്‍ ഷാരൂഖ്‌ ഖാന്‍ നയിച്ച കോവയ്‌ കിംഗ്‌സ്‌ ചാമ്പ്യന്‍മാരായപ്പോള്‍ താരത്തെ തമിഴ്‌നാട്ടിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പേജുകളും വിശേഷിപ്പിച്ചത്‌ കിംഗ്‌ ഖാന്‍ എന്നായിരുന്നു.

ഐ പി എല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്ക്‌ കളിച്ചിട്ടുള്ള ഷാരൂഖ്‌ ഖാന്‍ അവസാനമായി കളിച്ചത്‌ ഗുജറാത്ത്‌ ടൈറ്റന്‍സിന്‌ വേണ്ടിയാണ്‌. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ മത്സരം വന്നപ്പോളൊക്കെയും ടീം ഉടമയായ ഷാരൂഖ്‌ ഖാന്‍ സ്റ്റേഡിയത്തില്‍ വന്നിരുന്നില്ല. അതുകൊണ്ടു തന്നെ ഷാരൂഖ്‌ ഖാനെ നേരില്‍ കാണുവാനുള്ള അവസരം താരത്തിന്‌ ലഭിച്ചിട്ടില്ല. വൈകാതെ തന്നെ ബോളിവുഡിന്റെ ബാദ്‌ഷായെ നേരില്‍ കാണുവാന്‍ കഴിയുമെന്നാണ്‌ ഇരുപത്തൊമ്പതുകാരന്റെ പ്രതീക്ഷ. എന്നാല്‍, തമിഴ്‌നാട്‌ താരം ബോളിവുഡ്‌ ഖാന്‍മാരില്‍ സല്‍മാന്‍ ഖാനെ നേരില്‍ കാണുവാനാണ്‌ ഏറ്റവും ആഗ്രഹിക്കുന്നത്‌. കൊല്‍ക്കത്തയുമായി ഇനി കളിക്കുമ്പോള്‍ ടീം ഉടമയായ ഷാരൂഖ്‌ ഖാന്‍ ഗ്രൗണ്ടിലെത്തിയാല്‍ താന്‍ തീര്‍ച്ചയായും അദ്ദേഹത്തെ പരിചയപ്പെടുമെന്നും, എന്നാല്‍ താന്‍ ഏറ്റവും ആഗ്രഹിക്കുന്നത്‌ സല്‍മാന്‍ ഖാനെ നേരില്‍ കാണുവാനാണ്‌ - തമിഴ്‌നാട്‌ താരം പറഞ്ഞു.

രണ്ട്‌ ദശകത്തിലേറെയായി തമിഴ്‌നാട്‌ ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുന്ന ഷാരൂഖ്‌ ഖാന്‍ വൈറ്റ്‌ ബോള്‍ ക്രിക്കറ്റിലെ പ്രധാനിയാണ്‌. ഈ മികവാണ്‌ താരത്തെ ഐ പി എല്‍ ക്രിക്കറ്റില്‍ എത്തിച്ചത്‌. തമിഴ്‌നാട്‌ പ്രീമിയര്‍ ലീഗില്‍ കോവയ്‌ കിംഗ്‌സിനെ മൂന്നാം തവണയും ചാമ്പ്യന്‍മാരാക്കുവാന്‍ ഷാരൂഖ്‌ ഖാന്റെ ക്യാപ്‌റ്റന്‍സിക്ക്‌ സാധിച്ചു. തമിഴ്‌നാട്‌ പ്രീമിയര്‍ ലീഗ്‌ ചരിത്രത്തില്‍ മൂന്ന്‌ കിരീടം നേടിയ ഏക ടീം കോവയ്‌ കിംഗ്‌സാണ്‌. 2026 ഐ പി എല്‍ സീസണില്‍ മോശം ഫോമിനെ തുടര്‍ന്ന്‌ ഗുജറാത്ത്‌ ടൈറ്റന്‍സിന്റെ പ്ലെയിംഗ്‌ ഇലവനില്‍ നിന്ന്‌ ഇടക്ക്‌ വെച്ച്‌ പുറത്താക്കപ്പെട്ടിരുന്നു താരം. ഫ്രണ്ട്‌ ഫൂട്ടില്‍ കളിക്കുമ്പോള്‍ സംഭവിക്കുന്ന സാങ്കേതിക പിഴവ്‌ കാരണം ഏറെ പ്രയാസപ്പെട്ടെങ്കിലും അതെല്ലാം പരിഹരിച്ച്‌ തിരിച്ചുവരവ്‌ നടത്താന്‍ തമിഴ്‌നാട്‌ പ്രീമിയര്‍ ലീഗ്‌ അവസരമൊരുക്കിയെന്ന്‌ ഷാരൂഖ്‌ ഖാന്‍ പറഞ്ഞു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ കാണാനുള്ള ലിങ്ക്‌ :https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK