തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് രാജ്യത്തെ പൗരന്‍മാരെ എത്തിക്കാന്‍ ക്രിക്കറ്റ് താരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍, രവിചന്ദ്ര അശ്വിന്‍ എന്നിവരുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരവങ്ങളിലാണ് ഇന്ത്യാ മഹാരാജ്യം. തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് രാജ്യത്തെ പൗരന്‍മാരെ എത്തിക്കാന്‍ ക്രിക്കറ്റ് താരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍, രവിചന്ദ്ര അശ്വിന്‍ എന്നിവരുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വോട്ടിംഗിനെ കുറിച്ച് പൗരന്‍മാരില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ മൂവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നതായി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മൂന്ന് പേരും വിസ്‌മയിപ്പിക്കുന്ന താരങ്ങളാണെന്നും ടീമിനായി പൂര്‍ണ പ്രതിബദ്ധത കാട്ടുന്നവരാണെന്നും ട്വീറ്റില്‍ പ്രധാനമന്ത്രി കുറിച്ചു. 

Scroll to load tweet…

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് പാദങ്ങളിലായാണ് ലോക്‌സഭാ തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23ന് ഫലം പ്രഖ്യാപിക്കും.