Asianet News MalayalamAsianet News Malayalam

കായികതാരങ്ങളുടെ ജീവിതം ട്രാക്കിലാക്കുന്ന സര്‍ക്കാരറിയാന്‍; ഇടുക്കിയിലെ മൂന്ന് താരങ്ങൾ വീണ്ടും അവഗണനയില്‍

ദേശീയ സ്‌കൂൾ അത്‍ലറ്റിക് മീറ്റുകളിൽ കേരളത്തിന്റെ മിന്നും താരമായിരുന്നു ഷമീന ജബ്ബാർ. ക്രോസ് കന്‍‌ട്രിയിലെ ദേശീയ റെക്കോർഡ് ഇപ്പോഴും സ്വന്തംപേരിനൊപ്പമുണ്ട് ഷാർലിൻ ജോസഫിന്. ദീർഘദൂര ഇനങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയ ഷിൻസ് ജോർജാണ് മറ്റൊരു താരം. 

Three former athlets waiting for govt jobs in Kerala
Author
Idukki, First Published Feb 26, 2020, 12:17 PM IST

ഇടുക്കി: നിരവധി കായികതാരങ്ങൾക്ക് ഇത്തവണ സർക്കാർ ജോലി ലഭിച്ചപ്പോൾ അർഹതയുണ്ടായിട്ടും അവഗണിക്കപ്പെട്ടതിന്റെ നിരാശയിലാണ് ഇടുക്കിയിലെ മൂന്ന് താരങ്ങൾ. മറ്റ് സംസ്ഥാനങ്ങൾ വിളിച്ചിട്ടും കേരളത്തിനൊപ്പം ഉറച്ചുനിന്ന തങ്ങളോട് എന്തിനീ ക്രൂരതയെന്നാണ് ഇവരുടെ ചോദ്യം.

Read more: കാത്തിരിപ്പിനൊടുവിൽ സർക്കാർ ജോലി; എം.ഡി താരയുടെ സ്വപ്നം പൂവണിയുന്നു

ദേശീയ സ്‌കൂൾ അത്‍ലറ്റിക് മീറ്റുകളിൽ കേരളത്തിന്റെ മിന്നും താരമായിരുന്നു ഷമീന ജബ്ബാർ. ക്രോസ് കണ്‍ട്രിയിലെ ദേശീയ റെക്കോർഡ് ഇപ്പോഴും സ്വന്തംപേരിനൊപ്പമുണ്ട് ഷാർലിൻ ജോസഫിന്. ദീർഘദൂര ഇനങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയ ഷിൻസ് ജോർജാണ് മറ്റൊരു താരം. സ്‌കൂൾ കായികമേളകളിൽ കേരളം കൊണ്ടാടുകയും പിന്നെ വിസ്‌മൃതിയിലാവുകയും ചെയ്ത ഈ താരങ്ങൾ ഒരിക്കൽകൂടി അവഗണിക്കപ്പെട്ടിരിക്കുന്നു.

Read more: കാത്തിരിപ്പിനൊടുവില്‍ ഫുട്ബോൾ താരം കെ.പി രാഹുലിന് സര്‍ക്കാര്‍ ജോലി

ഇനി ഇവർക്ക് മുന്നിലുള്ളത് ഒരേയൊരു അവസരം മാത്രം. പ്രോത്സാഹനമില്ലാത്തത് കൊണ്ടുമാത്രം ട്രാക്കിൽ പാതിവഴിയിൽ വീണവരാണിവർ. എന്നാല്‍ ജീവിതത്തിന്റെ ട്രാക്കിൽ ഇനിയും വീഴാതെ ഇവരെ നോക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. 

Follow Us:
Download App:
  • android
  • ios