മെല്‍‌ബണ്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ജെമീമ റോഡ്രിഗസിന്‍റെ ഡാന്‍സാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് വനിതകള്‍ക്ക് എതിരായ മത്സരത്തിന് മുമ്പായിരുന്നു ജെമീമ റോഡ്രിഗസ് നൃത്തംവെച്ചത്. മെല്‍ബണിലെ ജംഗ്ഷൻ ഓവൽ സ്റ്റേഡിയത്തിന്‍റെ ഇടനാഴിയില്‍ സുരക്ഷാ ജീവനക്കാരിക്കൊപ്പമായിരുന്നു ജെമീമയുടെ ഡാന്‍സ്. 

ഐസിസി ട്വീറ്റ് ചെയ്തതോടെ ഇരുവരുടെയും നൃത്തത്തിന്‍റെ വീഡിയോ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തു. 

ന്യൂസിലന്‍ഡിന് എതിരായ മത്സരം നാല് റണ്‍സിന് വിജയിച്ച് ഇന്ത്യന്‍ വനിതകള്‍ ടി20 ലോകകപ്പ് സെമിയിലെത്തി. ടൂര്‍ണമെന്‍റില്‍ സെമി ബര്‍ത്തുറപ്പിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. ഇന്ത്യയുടെ 133 റണ്‍സ് പിന്തുടര്‍ന്ന കിവീസിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 129 റണ്‍സെടുക്കാനേയായുള്ളൂ. 34 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 46 റണ്‍സെടുത്ത ഷെഫാലി വര്‍മ്മയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ജെമീമയ്‌ക്ക് 10 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. 

Read more: വനിതാ ടി20 ലോകകപ്പ്: അവസാന ഓവര്‍ ത്രില്ലര്‍; ന്യൂസിലന്‍ഡിനെയും തകര്‍ത്തെറിഞ്ഞ് ഇന്ത്യ സെമിയില്‍