ഹൈദരാബാദ്: ആറാം വിവാഹ വാര്‍ഷികത്തില്‍ സണ്‍റൈസേഴ്‌സ് സഹ താരങ്ങള്‍ക്ക് വിരുന്നൊരുക്കി വെറ്ററന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാന്‍. യൂസഫ് പഠാന്‍റെ വീട്ടിലായിരുന്നു സണ്‍റൈസേഴ്‌സ് സുഹൃത്തുക്കള്‍ക്കുള്ള ഗംഭീര വിരുന്ന്. ഭാര്യ അഫ്രീന് സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേരാനും യൂസഫ് പഠാന്‍ മറന്നില്ല. 

യൂസഫ് പഠാനും അഫ്രീനും ഒരുക്കിയ ഡിന്നറിന്‍റെ ചിത്രങ്ങള്‍ സണ്‍റൈസേഴ്‌സ് താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. സണ്‍റൈസേഴ്‌സിന്‍റെ മലയാളി താരം ബേസില്‍ തമ്പിയും സംഘത്തിലുണ്ടായിരുന്നു.