അച്ഛനും മോളും തമ്മിലുള്ള ഒരു കിടിലന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ധോണി.

മുംബൈ: സമൂഹമാധ്യമങ്ങളില്‍ സജീവമൊന്നുമല്ല എം എസ് ധോണി. എന്നാല്‍ വല്ലപ്പോഴും സമൂഹമാധ്യമങ്ങളിലെത്തിയാലും ഒപ്പം സിവക്കുട്ടി ഉണ്ടാവും. ഇപ്പോളിതാ അച്ഛനും മോളും തമ്മിലുള്ള ഒരു കിടിലന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ധോണി. സുഖമാണോ എന്ന് ആറ് ഭാഷകളിലായി ധോണി സിവക്കുട്ടിയോട് ചോദിക്കുന്നതാണ് രംഗം. വളരെ ക്യൂട്ടായി അഛന്‍റെ ചോദ്യത്തിന് നൊടിയിടയില്‍ തന്നെ സിവക്കുട്ടി മറുപടി പറയുന്നതും കാണാം.തമിള്‍, ബംഗാള്‍, ഗുജറാത്ത്, ഭോജ്പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് സിവക്കുട്ടിയും ധോണിയും തമ്മില്‍ സംസാരിക്കുന്നത്.

View post on Instagram