വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറിനേടി ചരിത്രം കുറിച്ച കൗമാരതാരം പൃഥ്വി ഷായുടെ വളര്‍ച്ച മുമ്പേപ്രവചിച്ച ഒരുതാരമുണ്ട്. മറ്റാരുമല്ല, ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കുഞ്ഞ് ഷാ ഇന്ത്യന്‍ ജഴ്‌സിയണിയുമെന്ന് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പേ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രവചിച്ചിരുന്നു. ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷായെ ഉള്‍പ്പെടുത്തിയ സമയത്ത് കഴിഞ്ഞ മാസം തന്റെ ആപ്പിലൂടെ ആരാധകരോട് നടത്തിയ സംഭാഷണത്തിലായിരുന്നു സച്ചിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറിനേടി ചരിത്രം കുറിച്ച കൗമാരതാരം പൃഥ്വി ഷായുടെ വളര്‍ച്ച മുമ്പേ പ്രവചിച്ച ഒരുതാരമുണ്ട്. മറ്റാരുമല്ല, ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കുഞ്ഞ് ഷാ ഇന്ത്യന്‍ ജഴ്‌സിയണിയുമെന്ന് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പേ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ടെന്‍ഡുല്‍ക്കര്‍ പ്രവചിച്ചിരുന്നു. ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷായെ ഉള്‍പ്പെടുത്തിയ സമയത്ത് കഴിഞ്ഞ മാസം തന്റെ ആപ്പിലൂടെ ആരാധകരോട് നടത്തിയ സംഭാഷണത്തിലായിരുന്നു സച്ചിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പത്ത് വര്‍ഷം മുന്‍പ് സുഹൃത്തുക്കളിലൊരാളാണ് ഷായെ കുറിച്ച് എന്നോടുപറഞ്ഞത്. ഷായുടെ ബാറ്റിംഗ് കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു. ഷായ്ക്കൊപ്പം സമയം ചിലവഴിച്ചശേഷം ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍ താന്‍ നല്‍കി. ഒരിക്കല്‍ ഷാ ഇന്ത്യക്കായി കളിക്കുമെന്ന് അന്ന് ആ സുഹൃത്തിനോട് പറഞ്ഞതായി സച്ചിന്‍ ഓര്‍മ്മിക്കുന്നു.
രഞ്ജി ട്രോഫിയില്‍ 2016-17 സീസണില്‍ 16-ാം വയസില്‍ മുംബൈക്കായി സെമിയില്‍ കളിച്ചതോടെയാണ് ഷായില്‍ ഏവരുടെയും ശ്രദ്ധ പതിയുന്നത്. അണ്ടര്‍ 19 ടീമിനെ ലോകകപ്പ് ജേതാക്കളുമാക്കി. ഐപിഎല്ലില്‍ ഒമ്പത് മത്സരങ്ങളില്‍ 245 റണ്‍സ് അടിച്ചെടുത്തതോടെ മാറ്റുകൂടി. 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മികച്ച ആവറേജും(56.72) താരത്തിനുണ്ട്.
ഇംഗ്ലണ്ട് പരമ്പരയില്‍ ടീമിലുണ്ടായിരുന്നെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് പൃഥ്വി ഷാക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയപോലെ ടെസ്റ്റ് അരങ്ങേറ്റത്തിലും സെഞ്ചുറി കുറിച്ച് ഷാ തുടക്കം അവിസ്മരണീയമാക്കുകയും ചെയ്തു.
