1, ജനനം- 1972 ജൂലൈ എട്ടിന് കൊല്‍ക്കത്തയിലാണ് ഗാംഗുലിയുടെ ജനനം.

2, രാജകീയ ജീവിതം- ചന്ദിദാസിന്റെയും നിരുപ ഗാംഗുലിയുടെയും ഇളയ മകനായ ഗാംഗുലി, മികച്ച സാമ്പത്തികനിലയുള്ള കുടുംബ പശ്ചാത്തലത്തിലാണ് വളര്‍ന്നത്. വന്‍കിട പ്രിന്റിങ് പ്രസ് നടത്തിയിരുന്നയാളാണ് ഗാംഗുലിയുടെ അച്ഛന്‍. അക്കാലത്ത് കൊല്‍ക്കത്തയിലെ ഏറ്റവും ധനവാന്‍മാരില്‍ ഒരാളായിരുന്നു ചന്ദിദാസ്. ബെഹാലയിലെ കൂട്ടുകുടുംബ വ്യവസ്ഥിതിയിലായിരുന്നു ഗാംഗുലിയുടെ വളര്‍ച്ച. 30 അംഗങ്ങളുണ്ടായിരുന്ന കുടുംബം താമസിച്ചിരുന്ന വീട്ടില്‍ 45 മുറികള്‍ ഉണ്ടായിരുന്നു.

3, ക്രിക്കറ്റ് പഠിക്കാന്‍ എല്ലാം സൗകര്യങ്ങളും-

സൗരവിനും സഹോദരന്‍ സ്‌നേഹാഷിഷിനും ക്രിക്കറ്റ് പഠിച്ചുവളരാന്‍ മള്‍ട്ടി ജിം, കൃത്രിമ പിച്ച് ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും വിട്ടില്‍ ഉണ്ടായിരുന്നു.

4, ഇടംകൈയനായ കഥ-

ഗാംഗുലി അടിസ്ഥാനപരമായി വലംകൈയനാണ്. എന്നാല്‍ സഹോദരന്‍ സ്‌നേഹാശിഷിനെ അനുകരിച്ചാണ് ഗാംഗുലി ഇടംകൈയന്‍ ബാറ്റ്‌സ്‌മാനായി മാറിയത്. അപ്പോഴും ബൗളിംഗ് വലംകൈ ഉപയോഗിച്ചായിരുന്നു.

5, ഫുട്ബോളിനെ ഹൃദയത്തിലേറ്റിയ ക്രിക്കറ്റര്‍-

കുട്ടിക്കാലം മുതല്‍ക്കേ ഫുട്ബോളിനെ ഒത്തിരി സ്‌നേഹിച്ചയാളാണ് ഗാംഗുലി. സ്‌കുളില്‍ പഠിക്കുമ്പോഴും ഗാംഗുലി ഫുട്ബോളാണ് കളിച്ചത്. എന്നാല്‍ പിന്നീട് ക്രിക്കറ്റിലേക്ക് തിരിഞ്ഞെങ്കിലും ഫുട്ബോളിനോടുള്ള ഇഷ്‌ടം ഗാംഗുലി മാറ്റിവെച്ചില്ല.

6, ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം-

1989-90 സീസണില്‍ ബംഗാളിനുവേണ്ടി രഞ്ജി ട്രോഫി കളിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി.

7, അന്താരാഷ്‌ട്ര അരങ്ങേറ്റം-

1991ല്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയെങ്കിലും അന്തിമ ഇലവനില്‍ എത്താനായില്ല

8, ബൗളിങ് മെഷീന്‍ വാങ്ങി-

1992ല്‍ ഗാംഗുലി വീട്ടില്‍ സ്വന്തമായി ഒരു ബൗളിംഗ് മെഷീന്‍ വാങ്ങി പരിശീലനം തുടങ്ങി.

9, ടെസ്റ്റ് അരങ്ങേറ്റം ഗംഭീരം-

1996ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ചു. ലോര്‍ഡ്സില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായിരുന്നു ഗാംഗുലി.

10, കടുത്ത മതവിശ്വാസി-

ഗാംഗുലി തികഞ്ഞ ഒരു മതവിശ്വാസിയായിരുന്നു. അതേസമയം തന്നെ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി നല്ല അടുപ്പം പുലര്‍ത്തുകയും ചെയ്‌തിരുന്നു.

11, ഭക്ഷണപ്രിയന്‍-

ഭക്ഷണപ്രിയനായ ഗാംഗുലി സ്വന്തമായി കൊല്‍ക്കത്തയില്‍ ഒരു റെസ്റ്റോറന്റും തുടങ്ങി. 2004ല്‍ പാര്‍ക്ക് സ്‌ട്രീറ്റിലെ ഈ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്‌തത് സച്ചിനായിരുന്നു.

12, ഗാംഗുലിയുടെ പേരില്‍ ഒരു റോഡും!

ബംഗാളിലെ പര്‍ഗനാസ് ജില്ലയിലെ രജര്‍ഹത്തിലെ ഒരു റോഡിന് സൗരവ് ഗാംഗുലിയുടെ നാമധേയമാണ് നല്‍കിയിരിക്കുന്നത്.

13, അഞ്ചില്‍ ഒരാള്‍

ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സും 100 വിക്കറ്റും 100 ക്യാച്ചും സ്വന്തമായിട്ടുള്ള അഞ്ചു ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ഗാംഗുലി. സച്ചിന്‍, കാലിസ്, ജയസൂര്യ, ദില്‍ഷന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

14, ആ നാലുപേര്‍ ഗാംഗുലിയുടെ സംഭാവന-

ഇന്ത്യന്‍ ക്രിക്കറ്റിന് സൗരവ് നല്‍കിയ ഏറ്റവും വലിയ സംഭാവന പ്രതിഭയുള്ള നാലു കളിക്കാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവന്നതാണ്. സെവാഗ്, ഹര്‍ഭജന്‍, യുവരാജ്, സഹീര്‍ഖാന്‍ എന്നിവരാണ് ഗാംഗുലിയുടെ തണലില്‍ വളര്‍ന്ന്, പില്‍ക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുന്തൂണായവര്‍.

15, സെഞ്ച്വറി നേടി ഇന്ത്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ചു-

ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ് ഗാംഗുലി. ജയവര്‍ദ്ധനെ, അരവിന്ദ ഡിസില്‍വ എന്നിവരാണ് മറ്റു രണ്ടുപേര്‍.