1994 മാര്‍ച്ച് 27ന് ന്യൂസിലന്‍ഡിന് എതിരേയായിരുന്നു സച്ചിന്‍ ഓപ്പണറായി അരങ്ങേറിയത്. 49 പന്തില്‍ 82 റണ്‍സെടുത്ത സച്ചിന്‍ മാത്യു ഹാര്‍ട്ടിന്‍റെ പന്തില്‍ പുറത്തായി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങയിട്ട് ഇന്നേക്ക് 24 വര്‍ഷം. 1994 മാര്‍ച്ച് 27ന് ന്യൂസിലന്‍ഡിന് എതിരേയായിരുന്നു സച്ചിന്‍ ഓപ്പണറായി അരങ്ങേറിയത്. 49 പന്തില്‍ 82 റണ്‍സെടുത്ത സച്ചിന്‍ മാത്യു ഹാര്‍ട്ടിന്‍റെ പന്തില്‍ പുറത്തായി. 15 ഫോറും രണ്ടും സിക്സും അടങ്ങുന്ന തട്ടുപ്പൊളിപ്പന്‍ ഇന്നിങ്സായിരുന്നു സച്ചിന്‍റേത്.

Add Asianetnews as a Preferred SourcegooglePreferred

സച്ചിന്‍റെ കരിയര്‍ മാറ്റി മറിച്ചതും ആ ദിവസം തന്നെ. പിന്നീട് ഒരുപാട് കാലത്തിന് മറ്റൊരു ഓപ്പണറെ തിരയേണ്ടി വന്നിട്ടില്ല. മുഹമ്മദ് അസ്ഹറുദീനായിരുന്നു അന്ന് ഇന്ത്യയുടെ ക്യാപ്റ്റന്‍. സച്ചിനൊപ്പം സഹ ഓപ്പണറായി കളിച്ചത് അജയ് ജഡേജയും.

ആദ്യ ബാറ്റ് ചെയ്ത കിവീസ് 142 റണ്‍സിന് പുറത്തായിരുന്നു. സച്ചിന്‍റെ അതിവേഗത്തിലുള്ള അര്‍ധ സെഞ്ചുറി ഇന്ത്യക്ക് 23.2 ഓവറില്‍ ഏഴ് വിക്കറ്റ് വിജയം നല്‍കി.