സിഡ്നി: അഞ്ച് പന്തുകളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ട്രിപ്പില്‍ ഹാട്രിക്കെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഓസ്ട‌്രേലിയന്‍ ക്രിക്കറ്റ് താരം. ട്രിപ്പില്‍ ഹാട്രിക്കറ്റടക്കം 10 പന്തുകളില്‍ എട്ട് വിക്കറ്റാണ് വലംകൈയ്യന്‍ മീഡിയം പേസറായ നിക് ഗുഡന്‍ വീഴ്ത്തിയത്. വിക്ടോറിയന്‍ മൂന്നാംനിര ലീഗില്‍ യാലൂണ്‍ നോര്‍ത്തിന്‍റെ താരമാണ് നിക് ഗുഡന്‍. തുടര്‍ച്ചയായ അഞ്ച് പന്തുകളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നതിനായാണ് ക്രിക്കറ്റില്‍ ട്രിപ്പില്‍ ഹാട്രിക് എന്നുവിളിക്കുന്നത്.
എന്നാല്‍ മത്സരം വേഗത്തില്‍ അവസാനിപ്പിച്ച് ബിയര്‍ കഴിക്കാന്‍ പോകാനാണ് പന്തെറിഞ്ഞതെന്ന് ഗുഡന്‍ പറഞ്ഞു. ട്രിപ്പില്‍ ഹാട്രിക് നേട്ടം എങ്ങനെ ലഭിച്ചു എന്ന് തനിക്കറിയില്ല. മികച്ച വേഗതയില്‍ നല്ല പന്തുകള്‍ എറിയാന്‍ അറിയില്ലെന്നും ഗുഡന്‍ പ്രതികരിച്ചു. രണ്ടു വൈഡുകളെറിഞ്ഞാണ് നിക് ഗുഡന്‍ ആരംഭിച്ചതെങ്കിലും പിന്നീട് കണ്ടത് താരങ്ങളെ വരിവരിയായി ഗാലറിയിലേക്ക് പറഞ്ഞുവിടുന്നതാണ്. മൂന്ന് മണിയോടെ മത്സരം അവസാനിപ്പിച്ച് നിക് ഗുഡനും സംഘവും ബിയര്‍ കഴിക്കാന്‍ പോയി.
