ഇന്നലെ നടന്ന പുരുഷവിഭാഗം ലൂസേഴ്സ് ഫൈനലിൽ തമിഴ്നാടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് സർവീസസ് പരാജയപ്പെടുത്തിയത്. 

കോഴിക്കോട്: 66-മത് സീനിയർ ദേശീയ വോളിബോൾ ചാംപ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ സർവീസസിനും വനിതാ വിഭാഗത്തിൽ മഹാരാഷ്ട്രയ്ക്കും മൂന്നാം സ്ഥാനം. ഇന്നലെ നടന്ന പുരുഷവിഭാഗം ലൂസേഴ്സ് ഫൈനലിൽ തമിഴ്നാടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് സർവീസസ് പരാജയപ്പെടുത്തിയത്. സ്കോർ: 26-24, 25-23, 20-25, 25-23.

വനിതാ വിഭാഗം ലൂസേഴ്സ് ഫൈനലിൽ തമിഴ്നാടിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപിച്ചാണ് മഹാരാഷ്ട്ര മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. സ്കോർ: 18-25, 25-18, 20-25, 25-23, 15-10.