ചണ്ഡീഗഡ്: ഇന്ത്യന്‍ താരം യുവരാജ് സിംഗിന്‍റെ വീട്ടില്‍ എട്ടുവയസ്സുകാരന്‍ മരിച്ച നിലയില്‍. യുവരാജിന്റെ ചണ്ഡീഗഡിലെ വീട്ടിലാണ് സംഭവം. വീട്ടിന്റെ ഗെയ്റ്റ് കുട്ടിക്ക് മേല്‍ വീണാണ് അപകടം ഉണ്ടായതെന്നാണ് സൂചന.

അപകടം നടത്തുമ്പോള്‍ യുവരാജ് സിംഗും അമ്മയും വീട്ടിലുണ്ടായിരുന്നില്ലെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവരും ഗുര്‍ഗാമിലെ വീട്ടിലായിരുന്നു.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചണ്ഡീഗഡിലെ യുവരാജിന്റെ വീട് പുതുക്കി പണിയുകയായിരുന്നെന്നും ഇതിനായി പുതുതായി സ്ഥാപിച്ച ഗെയ്റ്റാണ് കുട്ടിയുടെ മേല്‍ വീണതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

പരിക്ക് മൂലം ഒരു മാസത്തോളം കളിക്കളത്തിന് പുറത്തായിരുന്നു യുവരാജ് സിംഗ്. മേയ് ആറിന് നടക്കുന്ന ഐപിഎല്‍ മത്സരം കളിക്കാന്‍ തയ്യാറെടുക്കുകയാണ് താരം.