സ്റ്റുട്ഗാര്‍ട്ട് ഓപ്പണില്‍ കാനഡയുടെ മിലോസ് റാവോണിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
സ്റ്റുട്ഗാര്ട്ട്: ടെന്നിസ് ലോക റാങ്കില് ഒന്നാമതെത്തിയ റോജര് ഫെഡറര് നേട്ടം കിരീടത്തോടെ ആഘോഷിച്ചു. സ്റ്റുട്ഗാര്ട്ട് ഓപ്പണില് കാനഡയുടെ മിലോസ് റാവോണിച്ചിനെ നേരിട്ടുള്ള സെറ്റുകള്ക്ക് തോല്പ്പിച്ചാണ് സ്വിസ് താരം ഒന്നാമതെത്തിയത്. സ്കോര് 6-4 7-6 (3). ഫെഡററുടെ 98ാം കിരീടമാണിത്.
ഫ്രഞ്ച് ഓപ്പണ് ജേതാവ് റാഫേല് നദാലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്വിസ് താരം ഒന്നാമതെത്തിയത്. വിംബിള്ഡണ് ടൂര്ണമെന്റിനുള്ള ഒരുക്കമെന്ന നിലയക്കാണ് സ്റ്റുട്ട്ഗാര്ട്ട് ഓപ്പണില് പങ്കെടുത്തത്. പുല് കോര്ട്ടില് തുടര്ച്ചയായ 16ാം വിജയമാണിത്.
ഇനി ഹാലെ ഓപ്പണിലും ഫെഡറര് പങ്കെടുക്കും. അതില് വിജയിച്ചാല് കിരീടങ്ങളുടെ എണ്ണം 99 ആവും. പിന്നീട് വിംബിഡണ് കൂടി നേടിയാല് 100 കിരീടനേട്ടം ഫെഡര്ക്ക് ഇഷ്ടപ്പെട്ട വേദിയില് തന്നെ ആഘോഷിക്കാം.
