Asianet News MalayalamAsianet News Malayalam

ഗ്രില്‍ഡ് ചിക്കന് പകരം കരിങ്കോഴി കഴിക്കാന്‍ കോലിയോട് പറയണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത്

സമീപകാലത്ത് പൂര്‍ണമായും വെജിറ്റേറിയനായി മാറിയെങ്കിലും കോലിയോട് ഗ്രില്‍ഡ് ചിക്കന് പകരം കരിങ്കോഴി കഴിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്തയച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ജാബുവയിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രം.

A Special Request To Virat Kohli From Krishi Vigyan Kendra
Author
Mumbai, First Published Jan 3, 2019, 1:24 PM IST

മുംബൈ: ആരോഗ്യ കാര്യങ്ങളിലും ശാരീരികക്ഷമത നിലനിര്‍ത്തുന്നതിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി രാജ്യത്തെ മറ്റു കായിക താരങ്ങള്‍ക്ക് തന്നെ മാതൃകയാണ്. നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിച്ചിരുന്നകാലത്ത് കോലിയുടെ ഇഷ്ട ഭക്ഷണമാകട്ടെ ഗ്രില്‍ഡ് ചിക്കനും ഉരുളക്കിഴങ്ങ് വേവിച്ചതുമായിരുന്നു.

സമീപകാലത്ത് പൂര്‍ണമായും വെജിറ്റേറിയനായി മാറിയെങ്കിലും കോലിയോട് ഗ്രില്‍ഡ് ചിക്കന് പകരം കരിങ്കോഴി കഴിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്തയച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ജാബുവയിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രം.

കരിങ്കോഴി കഴിക്കുന്നത് കൊളസ്ട്രേള്‍ കുറക്കാനും കൊഴുപ്പ് കുറക്കാനും നല്ലതാണെന്നു മാത്രമല്ല കരിങ്കോഴിയില്‍ ഉയര്‍ന്ന തോതില്‍ അയേണും പ്രോട്ടീനും ഉണ്ടെന്നും കൃഷി വിജ്ഞാന്‍ കേന്ദ്രം എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം യുട്യൂബ് ഷോ ആയ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യനിലാണ് തന്റെ ഇഷ്‌ടവിഭവം ഗ്രില്‍ഡ് ചിക്കനും പുഴുങ്ങിയ ഉരുളക്കിഴങ്ങും ആണെന്ന് കോലി വെളിപ്പെടുത്തിയത്.

 

Follow Us:
Download App:
  • android
  • ios