മാരത്തണ്‍ മത്സരത്തിനിടെ കുഞ്ഞിനു പാലൂട്ടുന്ന അമ്മയുടെ ചിത്രം വൈറലാകുന്നു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 5:06 PM IST
a story of motherhood
Highlights

4.3 മണിക്കൂര്‍ കൊണ്ടാണ് സോഫി 105 മൈല്‍ ദൂരം മാരത്തണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തിനു തൊട്ടുമുമ്പ് മകന് പാലൂട്ടിയതിനു ശേഷമാണ് സോഫി മത്സരത്തിനിറങ്ങിയത്

ലണ്ടന്‍:  സോഫി പവര്‍ എന്ന ലണ്ടനില്‍ നിന്നുള്ള കായികതാരത്തിന്‍റെ മാരത്തോണ്‍ ഓട്ടത്തിനിടയിലെ ഒരു നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കോര്‍മാക് എന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പാലൂട്ടുന്ന ദൃശ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

4.3 മണിക്കൂര്‍ കൊണ്ടാണ് സോഫി 105 മൈല്‍ ദൂരം മാരത്തണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തിനു തൊട്ടുമുമ്പ് മകന് പാലൂട്ടിയതിനു ശേഷമാണ് സോഫി മത്സരത്തിനിറങ്ങിയത്. ശേഷം മത്സരത്തിനിടെയുള്ള പല സഹായ വിശ്രമകേന്ദ്രങ്ങളിലും  ഭര്‍ത്താവ് സോഫിയില്‍ നിന്ന്  മുലപ്പാല്‍ ശേഖരിച്ച് നല്‍കിയിരുന്നു.

ഒരു കൈയ്യില്‍ കുഞ്ഞിനെപ്പിടിച്ച് മുലയൂട്ടുകയും മറ്റേ കൈകൊണ്ട് മുലപ്പാല്‍ ചുരത്തുകയും ചെയ്യുന്ന സോഫിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

2014 ല്‍ മൂത്തമകന്‍ ഡൊനാക്കയെ ഗര്‍ഭിണി ആയിരുന്ന സമയത്ത് മത്സരത്തിനായി ഒരങ്ങിയെങ്കിലും അധികൃതര്‍ മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല. പരിക്കേറ്റവരെ അനുവദിച്ചാല്‍ പോലും ഗര്‍ഭിണികളെ മത്സരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അധികൃതരുടെ പക്ഷം.

loader