അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എ ബി ഡിവിലിയേഴ്സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലിഗില്‍ കളിക്കാനൊരുങ്ങുന്നു 

ജൊഹന്നസ്ബര്‍ഗ്: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ട്വന്‍റി 20യിൽ കളിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് വിസ്മയം എ ബി ഡിവിലിയേഴ്സ്. ട്വിറ്റര്‍ വീഡിയോയിലൂടെയാണ് എബിഡി ഇക്കാര്യം സ്ഥിരീകരിച്ചത്. മെയിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോള്‍ ഇനി ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗില്‍ മാത്രം കളിക്കുമെന്നായിരുന്നു ഡിവിലിയേഴ്സ് പറഞ്ഞത്.

Scroll to load tweet…
Scroll to load tweet…

പിഎസ്എല്ലിലെ ലാഹോര്‍ ടീമിൽ ഡിവിലിയേഴ്സ് കളിച്ചേക്കും. സമീപകാലത്ത് ഐപിഎല്ലില്‍ മാത്രമാണ് ഡിവിലിയേഴ്സ് കളിച്ചിരുന്നത്. ഐപിഎല്ലില്‍ വരുന്ന സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എബിഡിയെ നായകനാക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിശീലകനായി ഡാനിയേല്‍ വെറ്റോറിക്ക് പകരം ഗാരി കിര്‍സ്റ്റനെ നിയമിച്ച ആര്‍സിബി ക്യാപ്റ്റനായി കോലിക്ക് പകരം എ.ബി.ഡിവില്ലിയേഴ്സിനെ നിയോഗിക്കുമെന്നാണ് അഭ്യൂഹങ്ങള്‍‍.

Scroll to load tweet…