രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും അടുത്ത ഏകദിന ലോകകപ്പില്‍ ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്ക് ഇപ്പോഴുമുണ്ട്. എന്നാല്‍ അതിനുള്ള സാധ്യതകള്‍ തളളിക്കൊണ്ട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി രംഗത്തെത്തിതിന് പിന്നാലെ ട്വന്റി-20 ലീഗിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഡിവില്ലിയേഴ്സ്.

ജോഹ്നാസ്ബര്‍ഗ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും അടുത്ത ഏകദിന ലോകകപ്പില്‍ ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്ക് ഇപ്പോഴുമുണ്ട്. എന്നാല്‍ അതിനുള്ള സാധ്യതകള്‍ തളളിക്കൊണ്ട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി രംഗത്തെത്തിതിന് പിന്നാലെ ട്വന്റി-20 ലീഗിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഡിവില്ലിയേഴ്സ്.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന സാന്‍സി സൂപ്പര്‍ ലീഗിലൂടെയാണ് ഡിവില്ലിയേഴ്സ് ട്വന്റി-20 ലീഗിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചത്. ലീഗില്‍ ഷവാനെ സാപ്‍ര്‍ട്ടന്‍സിനെയാണ് ഡിവില്ലിയേഴ്സ് പ്രതിനിധീകരിക്കുന്നത്. ഇംഗ്ലണ്ട് ഏകദിന ടീം നായകന്‍ ഓയിന്‍ മോര്‍ഗനും ദക്ഷിണാഫ്രിക്കന്‍ താരം ലുംഗിസാനി എന്‍ഡിഗിഡിയും, ഡീന്‍ എല്‍ഗറും ഡിവില്ലിയേഴ്സിന്റെ ടീമിലുണ്ട്. ട്വന്റി-20 ക്രിക്കറ്റിലെ വിലകൂടിയ താരങ്ങളായ ക്രിസ് ഗെയ്ല്‍, റഷീദ് ഖാന്‍ എന്നിവരെല്ലാം ലീഗില്‍ കളിക്കുന്നുണ്ട്.

ഈ വര്‍ഷം മെയിലാണ് ആരാധകരെ ഞെട്ടിച്ച് ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. നവംബര്‍ 16ന് ആരംഭിക്കുന്ന സാന്‍സി സൂപ്പര്‍ ലീഗ് ഡിസംബര്‍ 16നാണ് സമാപിക്കുന്നത്.