ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹം തന്നെ അത്ഭുതപ്പെടുത്തിയതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എ.ബി. ഡിവില്ലിയേഴ്‌സ്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ ടീമിലെ കോലിയുടെ സഹതാരവും, അടുത്ത സുഹൃത്തുമാണ് ഡിവില്ലിയേഴ്‌സ്. 

വിരുഷ്‌ക വിവാസഹത്തിനു പിന്നാലെ ദമ്പതികളെ ആശംസാപ്രവാഹം കൊണ്ട് മൂടുകയാണ്. അതിനിടയിലാണ് വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആശംസ ഡിവില്ലിയേഴ്‌സ് അയച്ചിരിക്കുന്നത്. നിറയെ കുട്ടികള്‍ ഉണ്ടാകട്ടെ' എന്നാണു വീഡിയോ സന്ദേശത്തില്‍ ആശംസ അറിയിച്ചിരിക്കുന്നത്.