മിലാന്‍: യൂറോപ്പ ലീഗില്‍ ഓസ്ട്രിയ വിയന്നയെ 5-1 ന് തകര്‍ത്ത് എ സി മിലാന്‍. ആന്‍ഡ്രെ സില്‍വയുടെ ഹാട്രിക് ഗോളാണ് മിലാന് തുണയായത്. 10, 20, 56 എന്നീ മിനിറ്റുകളില്‍ സില്‍വ എതിരാളികളുടെ വലകുലുക്കി. സില്‍വയെക്കൂടാതെ ഫെര്‍ണാണ്ടസും കല്‍ഹനോലുവും മിലാന് വേണ്ടി ഗോളുകള്‍ നേടി. ഓസ്ട്രിയ വിയന്നയില്‍ 47 ആം മിനിറ്റില്‍ ബോര്‍കൊവിക് നേടിയ ഗോളാണ് ആശ്വാസമായത്.