സീരി എയില്‍ എ സി മിലാനെതിരേ യുവന്റസിന് വിജയം. മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് വിജയിച്ചത്.
മിലാന്‍: സീരി എയില്‍ എ സി മിലാനെതിരേ യുവന്റസിന് വിജയം. മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് വിജയിച്ചത്. മരിയോ മാന്‍ഡ്‌സുകിച്ച്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് യുവന്റസിന്റെ ഗോള്‍ നേടിയത്. തോല്‍വിയോടെ മിലാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു.
മുന്‍ യുവന്റസ് താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ മിലാന്റെ ജേഴ്‌സിയിലുണ്ടായിരുന്നു. എന്നാല്‍ തന്റെ മുന്‍ ടീമിനെതിരേ പൂര്‍ണ പരാജയമായിരുന്നു ഹിഗ്വെയ്ന്‍. ഒരു പെനാല്‍റ്റി പാഴാക്കിയ അര്‍ജന്റൈന്‍ താരം പിന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ മാന്‍ഡ്‌സുകിച്ചിലൂടെ യുവന്റസ് മുന്നിലെത്തി. ഹെഡറിലൂടെയായിരുന്നു ക്രൊയേഷ്യന്‍ താരത്തിന്റെ ഗോള്‍. ആദ്യ പകുത് അവസാനിക്കുന്നതിന് മുമ്പ ലഭിച്ച പെനാല്‍റ്റി ഹിഗ്വെയ്‌ന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. കിക്ക് പോസ്റ്റില്‍ യുവന്റസ് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 81ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ പട്ടിക പൂര്‍ത്തിയാക്കി. തൊട്ടു പിന്നാലെ ഹിഗ്വെയ്‌ന്റെ ചുവപ്പ് കാര്‍ഡും. വീഡിയോ കാണാം.
