മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരെ അനുപമമായ റെക്കോര്‍ഡുള്ള താരമാണ് സച്ചിന്‍ ടെല്‍ഡുല്‍ക്കര്‍. ഓസ്ട്രേലിക്കെതിരെ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സടിച്ചിട്ടുള്ള ഇന്ത്യന്‍ താരവും സച്ചിനാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്ക് ശരിക്കും തലവേദന സൃഷ്ടിച്ച താരം സച്ചിനല്ല. അത് വീരേന്ദര്‍ സെവാഗാണ്.

സെവാഗിനെ പുറത്താക്കാന്‍ പലവഴികളും ഓസ്ട്രേലിയ ആലോചിച്ചിട്ടുണ്ട്. ഇന്ത്യാ-ഓസ്ട്രേലിയ പരമ്പരയ്ക്കിടെ സെവാഗിനെ പുറത്താക്കാന്‍ പ്രത്യേക പദ്ധതികളെന്തെങ്കിലുമുണ്ടോ എന്ന് ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഗില്ലി പറഞ്ഞത്, ഉണ്ട്, അദ്ദേഹത്തെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടുക എന്നായിരുന്നു. ഇക്കാര്യം ഗില്ലി തന്നെ ട്വീറ്റ് ചെയ്തു. ഒപ്പും ഇങ്ങനെ കൂടി എഴുതി. നേരിടുക, അല്ലാതെന്ത് ചെയ്യും, എതിര്‍ ടീമിന് എപ്പോഴും തലവേദനയായിരുന്നു സെവാഗെന്നാണ്.

Scroll to load tweet…

ഏകദിനങ്ങളില്‍ അത്ര മികച്ച റെക്കോര്‍ഡ‍ല്ല വീരുവിന് ഓസസീനെതിരെയുള്ളത്. ഓസീസനെതിരെ കളിച്ച 29 ഏകദിനങ്ങളില്‍ 629 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. എന്നാല്‍ ടെസ്റ്റില്‍ 45 ഇന്നിംഗ്സുകളില്‍ നിന്ന് 1821 റണ്‍സാണ് ഓസീസിനെതിരെ സെവാഗ് അടിച്ചുകൂട്ടിയത്.