സിഡ്നി: വെടിക്കെട്ട് വീരനായ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിന് മറുപടിയുമായി മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്‌റ്റ്. സേവാഗ് എതിര്‍ ടീമിന് തലവേദന സൃഷ്‌ടിച്ച ഒറ്റകൊമ്പനാണെന്ന് ഗില്ലി പറഞ്ഞു. സേവാഗിനെ പൂട്ടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടണമെന്ന് മുമ്പ് പറഞ്ഞതായും ഗില്ലി ട്വീറ്റ് ചെയ്തു.

ഞാറാഴ്ച്ചയാണ് ബോളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന സേവാഗിന്‍റെ ഇന്നിംഗ്സുകള്‍ ഗില്ലി ഓര്‍ത്തെടുത്തത്. ലോകക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍മാരായ ഇരുവരും ബോളര്‍മാര്‍ക്കും എതിര്‍ ടീമിനും തലവേദന സൃഷ്ടിച്ചിരുന്നു. ട്വിറ്ററില്‍ വെടിക്കെട്ട് മറുപടി കൊടുക്കുന്ന വീരുവിന്‍റെ ട്വീറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സേവാഗിനെക്കുറിച്ച് മുമ്പ് പല ഓസീസ് താരങ്ങളും മനസുതുറന്നിട്ടുണ്ട്.
