എഎഫ്‌സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. 2002ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തുന്നത്.  

ക്വലാലംപൂര്‍: എഎഫ്‌സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കുട്ടിപ്പടയ്ക്ക് ചരിത്രനേട്ടം. ഇന്തോനേഷ്യയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു‍. 2002ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ കൗമാരപട ക്വാര്‍ട്ടര്‍ പ്രവേശം നേടുന്നത്. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യന്‍ കുതിപ്പ്. സെമിയില്‍ ദക്ഷിണ കൊറിയയാണ് നീലപ്പടയുടെ എതിരാളികളാവാന്‍ സാധ്യത. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

മികച്ച പ്രകടനം കാഴ്‌ച്ചവെക്കാന്‍ കഠിന പരിശ്രമം നടത്തിയതായും ഗ്രൂപ്പ്‌ഘട്ട മത്സരങ്ങളിലെ പ്രകടനത്തില്‍ സംതൃപ്തരാണെന്നും ഇന്ത്യന്‍ ടീം പരിശീലകന്‍ ബിബൈനോ ഫെര്‍ണാണ്ടസ് മത്സരശേഷം പ്രതികരിച്ചു.