Asianet News MalayalamAsianet News Malayalam

വരാനിരിക്കുന്ന അഫ്ഗാന്‍ വസന്തങ്ങള്‍

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍പോലും വേണ്ടത്രെ ആവേശം നല്‍കാതിരുന്ന ഏഷ്യകപ്പ്​അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യങ്ങളിലാകും ക്രിക്കറ്റ്​ മസ്തിഷ്​കങ്ങള്‍ ഓര്‍ത്തുവെക്കുക. ആധികാരികമായ രണ്ട്​ ജയങ്ങള്‍, അവസാനം വരെ പൊരുതി അടിയറവ്​വെച്ച രണ്ട്​ മത്സരങ്ങള്‍, വിജയത്തോളം പോന്ന സമനില. ക്രിക്കറ്റ്​ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയാണ്​അഫ്ഗാന്‍ മടങ്ങിയത്.

Afgan makes waves in World Cricket
Author
Thiruvananthapuram, First Published Sep 26, 2018, 1:54 PM IST

ന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍പോലും വേണ്ടത്രെ ആവേശം നല്‍കാതിരുന്ന ഏഷ്യകപ്പ്​അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യങ്ങളിലാകും ക്രിക്കറ്റ്​ മസ്തിഷ്​കങ്ങള്‍ ഓര്‍ത്തുവെക്കുക. ആധികാരികമായ രണ്ട്​ ജയങ്ങള്‍, അവസാനം വരെ പൊരുതി അടിയറവ്​വെച്ച രണ്ട്​ മത്സരങ്ങള്‍, വിജയത്തോളം പോന്ന സമനില. ക്രിക്കറ്റ്​ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയാണ്​അഫ്ഗാന്‍ മടങ്ങിയത്.

ക്രിക്കറ്റിന്റെ പരമ്പരാഗത ഈറ്റില്ലങ്ങളായ ഓസ്ട്രേലിയയിലും കരീബിയന്‍ ദ്വീപുകളിലും ക്രിക്കറ്റിന്​പഴയപ്രതാപമില്ല. ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും റഗ്ബിയാവേശത്തിന്​പിന്നില്‍ നിന്നും​ ക്രിക്കറ്റ്​ ഒളിഞ്ഞുനോക്കുന്നു. ഇംഗ്ലണ്ടില്‍ പാരമ്പര്യത്തിന്റെ ശേഷിപ്പായി തുടരുന്നു. ചെറിയ തുരുത്തുകളായിരുന്ന സിംബാബ്​വേയും കെനിയയും കാണാനേയില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ക്ക്​ ക്രിക്കറ്റ്​ തന്നെയാണ്​ഇപ്പോഴും പ്രിയം. ഐസിസിയുടെ പുതിയ സര്‍വേയനുസരിച്ച്​ ആഗോള ക്രിക്കറ്റ്​ പ്രേമികളില്‍ 90ശതമാവും ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണ്.
ഉപഭൂഖണ്ഡത്തിന്​പുറത്തുള്ളവരെങ്കിലും ദക്ഷിണേഷ്യയിലെ രാഷ്‌ട്രീയ വ്യവഹാരങ്ങളിലെ പ്രധാനസാനിധ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാന്‍ കൂടി ചേരുന്നതോടെ ഏഷ്യയിലെ ക്രിക്കറ്റ്​ പോരാട്ടങ്ങള്‍ക്ക്​കൂടുതല്‍ വീര്യമേറും.

Afgan makes waves in World Cricketഅധിനിവേശങ്ങളും തീവ്രവാദസംഘങ്ങളും ഉഴുതുമറിച്ച ഓര്‍മകള്‍ മറന്ന്​ അഫ്ഗാനികള്‍ ക്രിക്കറ്റിലൂടെ പുതിയ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുന്നു. അഫ്ഗാന്‍ ക്രിക്കറ്റിന്​രണ്ട്​ദശാബ്ദത്തോളം പോന്ന ചരിത്രമേയുള്ളൂവെങ്കിലും ചുരുങ്ങിയ കാലം കൊണ്ട്​തന്നെ രാജ്യത്തെ ജനപ്രിയ കായികയിനമായി മാറാന്‍ ക്രിക്കറ്റിനായിട്ടുണ്ട്. തരിശുഭൂമികളിലും തെരുവുകളിലുമെല്ലാം യുവാക്കള്‍ ആവേശപൂര്‍വ്വം ക്രിക്കറ്റ്​കളിക്കുന്നു.സ്കൂളുകളിലും കോളജുകളിലും കുട്ടികള്‍ ക്രിക്കറ്റിനെക്കുറിച്ച്​സംസാരിക്കുന്നു. പാക്കിസ്ഥാന്‍ ആരാധകരുമായി സൈബര്‍ വാഗ്വാദങ്ങളിലേര്‍പ്പെടുന്നു.

പ്രതിഭാശാലികളും കഠിനാധ്വാനികളുമായ ഒരു പറ്റം യുവാക്കളുടെ കരുത്തില്‍ ​കൂടുതല്‍ മികവിലേക്ക്​അഫ്ഗാനിസ്ഥാന്‍ ഷോട്ടുകളുതിര്‍ത്തു തുടങ്ങുകയാണ്​. ക്രിക്കറ്റിലെ മികവിന്റെ സര്‍ട്ടിഫിക്കറ്റായ വെളുത്ത ജേഴ്സിയണിഞ്ഞ് ഈ വര്‍ഷം അഫ്ഗാന്‍ ആദ്യ ടെസ്റ്റിനിറങ്ങി.ഇംഗ്ലണ്ടിലും വെയില്‍സിലുമായി അടുത്ത വര്‍ഷം അരങ്ങേറുന്ന ക്രിക്കറ്റ്​ലോകക്കപ്പിനായി ഐഎസിസി ആറ്റിക്കുറുക്കിയെടുത്ത പത്തുടീമുകളിലും അഫ്​ഗാനുണ്ട്. നിലവില്‍ ഏകദിനത്തില്‍ പത്താമതും ട്വന്റി-20യില്‍ ശ്രീലങ്കക്കും ബംഗ്ലാദേശിനും മുന്നില്‍ എട്ടാമതുമാണ്​അഫ്ഗാന്‍.

Afgan makes waves in World Cricketട്വന്റി-20 റാങ്കിങ്ങില്‍ ഒന്നാമതും ഏകദിന റാങ്കിങ്ങില്‍ രണ്ടാമതും നില്‍ക്കുന്ന സൂപ്പര്‍താരം റാഷിദ്​ഖാന്‍ തന്നെയാണ്​ ടീമിന്റെ കുന്തമുന. മുഹമ്മദ്​ഷഹ്സാദ്, മുഹമ്മദ്​നബി, അസ്​ഗര്‍   അഫ്​ഗാന്‍ തുടങ്ങിയ പരിചയസമ്പന്നരും പോരാട്ട വീര്യമുള്ള ഒരുപറ്റം ചെറുപ്പക്കാരും ചേരുമ്പോള്‍ അഫ്ഗാന്‍ മികച്ച സംഘമായി മാറുന്നു. ഏഷ്യാകപ്പില്‍ കളിച്ച അഞ്ചുമത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത അഫ്ഗാന്‍ തങ്ങളുടെ നേട്ടങ്ങള്‍ യാദൃശ്ചികമല്ലെന്ന്​ തെളിയിക്കുകയാണ്.

ലോകോത്തര ബൗളിംഗ്​ നിരക്കൊപ്പം നില്‍ക്കുന്ന സ്ഥിരതയുള്ള ബാറ്റിംഗ്​ലൈനപ്പ്​ കൂടി സൃഷ്ടിക്കുക എന്നതാണ്​അഫ്ഗാന്​മുന്നിലുള്ള വെല്ലുവിളി. മികച്ച ഫീല്‍ഡിംഗ്​സംഘവും അഫ്ഗാനുണ്ട്. ഇന്ത്യക്കെതിരെ നിര്‍ണായക സമയത്ത്​നേടിയ റണ്‍ഒൗട്ടുകള്‍ തന്നെ ഉദാഹരണം. യുഎഇയിലെ ഗ്യാലറികളില്‍ അഫ്ഗാന്‍ പതാകകളുമായെത്തിയ സംഘത്തിലും അവസാനംവരെ വീര്യംകെടാതെ പോരാടിയ നീലക്കുപ്പായക്കാരിലും ക്രിക്കറ്റ്​ ലോകം വരാനിരിക്കുന്ന വസന്തങ്ങളെ കാണുന്നു.

Follow Us:
Download App:
  • android
  • ios